ഫിഫ അണ്ടർ 20 ലോകകപ്പ് : ക്വാർട്ടർ ഫൈനൽ ലൈനപ്പായി
Update: 2025-10-10 05:30 GMT
സാന്റിയാഗോ : ഫിഫ അണ്ടർ 20 ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി. ഇറ്റലിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് അമേരിക്കയും ദക്ഷിണ കൊറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി മൊറോക്കോയും അവസാന എട്ടിൽ പ്രവേശിച്ചു.
ക്വാർട്ടറിൽ സ്‌പെയ്ൻ കൊളംബിയയെയും, അർജന്റീന മെക്സിക്കോയെയും നേരിടും. ഫ്രാൻസിന് നോർവേയാണ് എതിരാളികൾ. ഒക്ടോബർ 12 മുതലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്. 20 നാണ് ഫൈനൽ.