ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ജയം

ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് ജയം

Update: 2021-09-20 02:49 GMT
Advertising

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി ടീമുകൾക്ക് ജയം..ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വെസ്റ്റ് ഹാമിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്,, ക്ലബിനായുള്ള മൂന്നാം മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ വല കുലുക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിജയിച്ചത്.മികച്ച ഫോമിൽ ഉള്ള വെസ്റ്റ് ഹാാമിനെതിരെ തുടക്കം മുതൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല.

ടോട്ടനത്തിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെൽസിയുടെ ജയം. സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡും വിജയം കണ്ടു.ചെല്‍സിയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്. തിയാഗോ സില്‍വ, എന്‍ഗോളോ കാന്റെ, റുഡിഗര്‍ എന്നിവരാണ് ചെല്‍സിക്കായി വലകുലിക്കിയത്

ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലിയോണെ പരാജയപ്പെടുത്തി. അധിക സമയത്ത് മൗറോ ഇക്കാർഡി നേടിയ ഗോളിലൂടെയാണ് പി.എസ്ജിയുടെ ജയം.ലയണൽ മെസ്സി 79 മിനുട്ടിലധികം കളിച്ചിട്ടും അദ്ദേഹത്തിന് കാര്യമായി തിളങ്ങാൻ ആയില്ല. മെസ്സിക്ക് കിട്ടിയ ഒരു സുവർണ്ണാവസരം ലക്ഷ്യത്തിലും എത്തിയില്ല.ഇന്ന് 54ആം മിനുട്ടിൽ പക്വേറ്റയിലൂടെ ലിയോൺ ആണ് ലീഡ് നേടിയത്. ഇതിന് മറുപടി നൽകാൻ ഒരു പെനാൾട്ടി വേണ്ടി വന്നു. നെയ്മറ് തന്നെ ആയിരുന്നു പെനാൾട്ടി എടുത്തത്‌‌.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News