സ്വീഡിഷ് പരിശീലകനാവാൻ ഗ്രഹാം പോട്ടർ
Update: 2025-10-20 12:39 GMT
സ്റ്റോക്ഹോം : സ്വീഡിഷ് ദേശീയ ഫുട്‍ബോൾ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ് ഗ്രഹാം പോട്ടർ. മാർച്ച് വരെ നീളുന്ന താത്കാലിക കരാറാണ് പോട്ടർ ക്ലബുമായി ഒപ്പുവെച്ചിരിക്കുന്നത്. പുതിയ സീസണിന്റെ തുടക്കത്തിൽ പ്രീമിയർ ലീഗ് ക്ലബ് വെസ്റ്റ്ഹാമിന്റെ പരിശീലകനായി ചുമതലയേറ്റ പോട്ടർ ടീമിന്റെ മോശം പ്രകടനം മൂലം സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ബ്രൈറ്റൺ, ചെൽസി തുടങ്ങി വമ്പൻ ക്ലബുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുള്ള പോട്ടർ ഇതാദ്യമായാണ് ഒരു ദേശീയ ടീമിന്റെ പരിശീലകനാവുന്നത്.
ലോകകപ്പ് യോഗ്യത റൗണ്ടിലെ മോശം പ്രകടനത്തെ തുടർന്നാണ് സ്വീഡൻ മുൻ പരിശീലകൻ ജോൺ ഡാലിനെ പുറത്താക്കിയത്. നിലവിൽ നാല് മത്സരങ്ങളിൽ മൂന്നിൽ തോറ്റ ടീമിന്റെ ലോകകപ്പ് മോഹങ്ങൾ സജീവമാക്കുക എന്നതാവും പോട്ടറിന് മുന്നിലെ പ്രധാന ധൗത്യം.