ഇന്ത്യന്‍ വനിതാ ലീഗ് ഏപ്രില്‍ 15 മുതല്‍
ടൂർണമെന്‍റിലെ ജേതാക്കള്‍ക്ക് എ.എഫ്.സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിന്റെ അടുത്ത പതിപ്പിൽ കളിക്കാനുള്ള അവസരം ലഭിക്കും.
ഇന്ത്യൻ വിമൻസ് ലീഗ് തിരിച്ചുവരുന്നു. ഏപ്രിൽ 15 മുതൽ മത്സരങ്ങള്‍ ആരംഭിക്കും. ഒഡീഷയിലെ ഭുവനേശ്വറിൽ വെച്ചാകും വനിതാ ലീഗ് നടക്കുക.
#HeroIWL 🏆 2021-22 to kick-off on April 15 in Bhubaneswar 🙌
— Indian Football Team (@IndianFootball) March 25, 2022
Read 👉 https://t.co/8MoW42CmSo#ShePower 👧 #IndianFootball ⚽ pic.twitter.com/YAesk49J4m
ഇന്ത്യൻ വനിതാ ഫുട്ബോളിലെ മികച്ച 12 ടീമുകളാണ് 2021-22 സീസണിൽ വനിതാ ലീഗിൽ നേർക്കുനേർ വരിക. ഏപ്രിൽ 15 ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റ് മെയ് 26 വരെ നീളും. ടൂർണമെന്‍റിലെ ജേതാക്കള്‍ക്ക് എ.എഫ്.സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിന്റെ അടുത്ത പതിപ്പിൽ കളിക്കാനുള്ള അവസരം ലഭിക്കും.
കലിംഗ സ്റ്റേഡിയം, സെവൻത് ബറ്റാലിയൻ ഗ്രൗണ്ട്, ക്യാപിറ്റൽ ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. കേരള വനിതാ ലീഗിലെ ചാമ്പ്യന്മാരായ ഗോകുലം കേരള ഇത്തവണയും ഇന്ത്യന്‍ വിമന്‍സ് ലീഗിലെത്തും.