ഒന്നാമന്മാരുടെ പോരിൽ 3-0 ത്തിന് ഹൈദരാബാദിനെ വീഴ്ത്തി ജംഷഡ്പൂർ, സെമി ഉറപ്പിച്ചു

വിജയത്തോടെ 37 പോയൻറുമായി ഒന്നാം സ്ഥാനത്താണ് ജംഷഡ്പൂർ

Update: 2022-03-01 16:20 GMT

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയൻറ് പട്ടികയിൽ ഏറ്റവും ഉയർന്ന സ്ഥാനക്കാരുടെ പോരിൽ എതിരല്ലാത്ത മൂന്നു ഗോളുകൾക്ക് ഹൈദരാബാദ് എഫ്‌സിയെ വീഴ്ത്തി ജംഷഡ്പൂർ എഫ്‌സി സെമി ഉറപ്പിച്ചു. ചിംഗ്ലൻ സന സിങിന്റെ ഓൺഗോളിലൂടെ തുടങ്ങിയ ഗോൾവേട്ട പീറ്റർ ഹാർഡ്‌ലിയും ഡാനിയേൽ ചിമയും പൂർത്തിയാക്കുകയായിരുന്നു. അഞ്ചാം മിനുട്ടിലാണ് സന എതിരാളികൾക്ക് മുൻതൂക്കം നൽകിയത്. 28ാം മിനുട്ടിൽ ഹാർഡ്‌ലിയും 65 മിനുട്ടിൽ ചിമയും ഹൈദരാബാദിന്റെ ഗോൾവല കുലുക്കി. 60 ശതമാനം ബോൾ കൈവശം വെച്ച് കളി മെനഞ്ഞിട്ടും ഹൈദരാബാദിന് ഒരു ഗോൾ പോലും കണ്ടെത്താനായില്ല. മത്സരത്തിൽ ജംഷഡ്പൂർ താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

Advertising
Advertising

വിജയത്തോടെ 37 പോയൻറുമായി ഒന്നാം സ്ഥാനത്താണ് ജംഷഡ്പൂർ. 18 മത്സരങ്ങളാണ് അവർ പൂർത്തിയാക്കിയിരിക്കുന്നത്. 19 മത്സരങ്ങളിൽ നിന്ന് 35 പോയൻറുകളുമായി ഹൈദരാബാദ് അവരുടെ തൊട്ടു പിറകിലുണ്ട്. നാളെ കേരളാ ബ ബ്ലാസ്‌റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും തമ്മിലാണ് മത്സരം.

Jamshedpur FC beat Hyderabad FC by three wickets in the Indian Super League

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News