ആദ്യപകുതിയിൽ റൊണാൾഡോയുടേത്, രണ്ടാം പകുതിയിൽ പെപ്പെ; ജഴ്‌സി ചോദിച്ചു വാങ്ങി ബെൻസെമ

രണ്ടു പകുതിയിലും താരങ്ങളുടെ ജഴ്‌സി സ്വന്തമാക്കുന്ന താരത്തെ കണ്ടിട്ടുണ്ടോ?

Update: 2021-06-25 13:43 GMT
Editor : abs | By : Sports Desk

കളി കഴിഞ്ഞ ശേഷം സൂപ്പർ താരങ്ങളുടെ ജഴ്‌സി സ്വന്തമാക്കുന്ന പതിവ് ഫുട്‌ബോളിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ രണ്ടു പകുതിയിലും താരങ്ങളുടെ ജഴ്‌സി സ്വന്തമാക്കുന്ന താരത്തെ കണ്ടിട്ടുണ്ടോ? അത്തരമൊരു കാഴ്ചയാണ് യൂറോ കപ്പിലെ ഫ്രാൻസ്-പോർച്ചുഗൽ പോരാട്ടത്തിനിടെ കണ്ടത്.

എതിർതാരങ്ങളുടെ ജഴ്‌സി ചോദിച്ചു വാങ്ങിയത് മറ്റാരുമല്ല, ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസെമ.! സ്വന്തമാക്കിയതോ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയുടെയും വെറ്ററൻ താരം പെപ്പെയുടെയും കുപ്പായം. ആദ്യപകുതിക്ക് ശേഷമാണ് ബെൻസെമ റയൽ മാഡ്രിഡിലെ പഴയ കൂട്ടുകാരൻ കൂടിയായ റൊണോൾഡോയുടെ ജഴ്‌സി ഊരിവാങ്ങിയത്. രണ്ടാം പകുതിയിൽ പെപ്പെയുടെയും. 

Advertising
Advertising

അതിനിടെ, ലോകചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ബെന്‍സെമയും റൊണോള്‍ഡോയും ഇരട്ടഗോളുകള്‍ സ്വന്തമാക്കി. പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയമാണ് പോര്‍ച്ചുഗലിന്‍റെ എതിരാളി. ഫ്രാന്‍സ് സ്വിറ്റ്സര്‍ലാന്‍ഡിനെ നേരിടും. 

Tags:    

Editor - abs

contributor

By - Sports Desk

contributor

Similar News