നീലകുറിഞ്ഞി പൂക്കുമോ...സീസണിലെ എവേ, തേർഡ് കിറ്റുകൾ പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്

Update: 2025-10-28 13:21 GMT

കൊച്ചി : പുതിയ സീസണിന് മുന്നോടിയായി എവേ, തേർഡ് കിറ്റുകൾ പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്. നീലകുറിഞ്ഞി പൂക്കളുടെ നിറങ്ങൾ അനുസ്മരിപ്പിക്കും വിധത്തിലാണ് തേർഡ് കിറ്റിന് നിറം നൽകിയിരിക്കുന്നത്. ഐഎസ്എൽ 12-ാം സീസണിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയെ ക്ലബ് തങ്ങളുടെ കിറ്റിന്റെ ഭാഗമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ജേഴ്‌സി നിർമാതാക്കളായ സിക്സ് ഫൈവ് സിക്സ് തന്നെയാണ് ഇക്കുറിയും ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്.

വെള്ളയും നീലയും നിറത്തിലാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ എവേ കിറ്റ് പുറത്തിറക്കിയത്. നീല നിറത്തിലുള്ള സ്ലീവിൽ 'ഒന്നിച്ച് ഒന്നായി പോരാടാം' എന്ന വാചകം വെള്ള നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതേ വാചകം തന്നെ ജേഴ്സിയിലുടനീളം പാറ്റേൺ രൂപത്തിലും കാണാം. ടീമും ആരാധകരും തമ്മിലുളള വൈകാരിക ബന്ധത്തെയാണ് ഈ വാചകം സൂചിപ്പിക്കുന്നത്.      

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News