ആൻഫീൽഡിൽ അടിതെറ്റി ലിവർപ്പൂൾ ; നോട്ടിങ്‌ഹാമിന്റെ ജയം എതിരില്ലാത്ത മൂന്ന് ഗോളിന്
Update: 2025-11-22 16:58 GMT
ലണ്ടൻ : പ്രീമിയർ ലീഗിൽ സീസണിലെ ആറാം തോൽവി ഏറ്റുവാങ്ങി ലിവർപൂൾ. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവർപൂളിന്റെ തോൽവി. നോട്ടിങ്ഹാമിനായി മുറീലോ, നിക്കോള സാവോണ, മോർഗൻ ഗിബ്‌സ് വൈറ്റ് എന്നിവർ ഗോൾ നേടി. 12 മത്സരങ്ങളിൽ ആറ് ജയം മാത്രമുള്ള ലിവർപൂൾ പതിനെട്ട് പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്.
മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് വോൾവ്‌സിനെയും (2-1), ഫുൾഹാം സണ്ടർലാൻഡിനെയും (1-0), ബ്രൈറ്റൺ ബ്രെന്റ്ഫോഡിനെയും (2-1) പരാജയപ്പെടുത്തി. ബോൺമൗത്ത് - വെസ്റ്റ്ഹാം മത്സരം ഇരുടീമും രണ്ട് ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞു. നേരത്തെ ബേൺലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത ചെൽസി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.