സ്ലൊവേനിയൻ സ്ട്രൈക്കർ ലൂക്കാ മേജ്സെൻ ഗോകുലത്തിൽ
ഈ വർഷം നടന്ന ഐ ലീഗ് യോഗ്യതാ മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡിനു വേണ്ടിയും സ്ലൊവേനിയൻ താരം കളിച്ചിരുന്നു
Update: 2022-01-09 15:07 GMT
സ്ലൊവേനിയൻ സ്ട്രൈക്കർ ലൂക്കാ മേജ്സെൻ ഇനി കേരള ക്ലബ്ബ് ഗോകുലത്തിനായി ബൂട്ടുകെട്ടും. കഴിഞ്ഞ വർഷം ഐ ലീഗിൽ രണ്ടാം സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സിന്റെ ടോപ് സ്‌കോറർ ആയിരിന്നു മേജ്സെൻ. ചർച്ചിലിനായി 11 ഗോളുകൾ നേടി. ഈ വർഷം നടന്ന ഐ ലീഗ് യോഗ്യതാ മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡിനു വേണ്ടിയും സ്ലൊവേനിയൻ താരം കളിച്ചിരുന്നു.
ഇന്ത്യയിലെത്തും മുമ്പ് സ്ലൊവേനിയൻ ലീഗിലെ താരമായിരുന്നു 32-കാരനായ മേജ്സെൻ. 'ഐ ലീഗിൽ ഗോകുലം മികച്ച ടീമാണ്. കഴിഞ്ഞ വർഷം ചാമ്പ്യന്മാരായ ക്ലബ്ബിന്റെ കൂടെ കളിക്കുന്നതിൽ വളരെയധികം സന്തോഷം ഉണ്ട്. കോച്ച് അന്നീസയുടെ കീഴിൽ ഇനിയും കിരീടങ്ങൾ നേടാൻ ഈ ക്ലബിന് കഴിയുമെന്നും മേജ്സെൻ പ്രതികരിച്ചു.