ഇന്‍ററിലേക്ക് മടങ്ങണമെന്ന് ലുക്കാക്കു; അവനെ ഞങ്ങൾക്ക് വേണ്ടെന്ന് ആരാധകർ

ചെൽസിയിൽ താൻ തൃപ്തനല്ലെന്നും പഴയ തട്ടകമായ ഇന്‍റര്‍മിലാനിലെക്ക് മടങ്ങണമെന്നാണ് ആഗ്രഹം എന്നും കഴിഞ്ഞ ദിവസം ലുക്കാക്കു പറഞ്ഞിരുന്നു.

Update: 2022-01-01 10:51 GMT

ഒരു അഭിമുഖം കാരണം ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് ചെൽസിയുടെ ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കു. കഴിഞ്ഞ ദിവസം സ്‌കൈ സ്‌പോർട്ട്‌സിന് നൽകിയ അഭിമുഖത്തിൽ ചെൽസിയിൽ താൻ തൃപ്തനല്ലെന്നും തന്‍റെ പഴയ തട്ടകമായ ഇന്‍റര്‍മിലാനിലെക്ക്  മടങ്ങണമെന്നാണ് ആഗ്രഹം എന്നും ലുക്കാക്കു പറഞ്ഞിരുന്നു. എന്നാൽ ലുക്കാക്കുവിനെ തങ്ങൾക്ക് വേണ്ടെന്ന് പറയുകയാണ് ഇപ്പോള്‍ ഇന്റർമിലാൻ ആരാധകർ.

Advertising
Advertising

ഇന്റർമിലാന്റെ തട്ടകമായ സാൻസിറോക്ക് പുറത്ത് ലുക്കാക്കുവിനെതിരെ നിരവധി ബാനറുകളാണ് ഉയർന്നിരിക്കുന്നത്. മഴയത്ത് ടീമിനെ ഉപേക്ഷിച്ച് പോവുന്നവരെയല്ല. കൊടുങ്കാറ്റിലും കൂടെ നിൽക്കുന്നവരെയാണ് ഇന്ററിന് ആവശ്യമെന്നാണ് ഒരു ബാനറിൽ എഴുതിയിരിക്കുന്നത്.

ചെൽസിയിൽ താൻ തൃപ്തനല്ലെന്നും, മികച്ച പ്രകടനത്തിനായി കഠിനാധ്വാനം ചെയ്യുകയാണ് എന്നും ഇന്ററിലേക്ക് മടങ്ങണമെന്നാണ് തന്റെ ആഗ്രഹം എന്നും ലുക്കാക്കു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താരത്തിന്റെ പരാമർശങ്ങൾക്കെതിരെ ചെൽസി പരിശീലകൻ തോമസ് ടുഷേൽ രംഗത്ത് വന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരുന്ന ലുക്കാക്കു 2019 ലാണ് ഇന്റർമിലാനിലേക്ക് ചേക്കേറുന്നത്. ഇറ്റലിയിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം കഴിഞ്ഞ വർഷം ചെൽസിയിലേക്ക് കൂടുമാറുകയായിരുന്നു.

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News