എമിറേറ്റ്സിൽ ഇഞ്ചുറി ടൈം ത്രില്ലർ ; പകരക്കാരനായിറങ്ങി ഗോൾ നേടി ഗബ്രിയേൽ മാർട്ടിനലി

Update: 2025-09-21 18:00 GMT

ലണ്ടൻ : ഇഞ്ചുറി ടൈം ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ആർസനൽ. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനലിയാണ് ആർസനലിനായി ഗോൾ കണ്ടെത്തിയത്. ഏർലിങ് ഹാളണ്ടാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ സ്‌കോറർ.

കഴിഞ്ഞ മത്സരത്തിലെ അതെ ഇലവനുമായി പെപ് ഗാർഡിയോള തന്റെ ടീമിനെ അണിനിരത്തിയപ്പോൾ എസെക്കും സാക്കക്കും ആർട്ടെറ്റ വിശ്രമമനുവദിച്ചു. ഒമ്പതാം മിനുറ്റിൽ ഹാളണ്ട് സിറ്റിയെ മുന്നിലെത്തിച്ചു. സിറ്റി നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ റെയ്ൻഡിയേഴ്സിന്റെ പാസിലാണ് ഹാളണ്ട് വലകുലുക്കിയത്.

രണ്ടാം പകുതിയിൽ സാക്കയും എസേയും പകരക്കാരായി ഇറങ്ങിയെങ്കിലും സിറ്റി പ്രതിരോധത്തെ മറികടക്കാൻ ആർസനൽ നന്നായി വിയർത്തു. അവസാന പത്ത് മിനുട്ടിലേക്ക് കടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മാർട്ടിനലി ഗണ്ണേഴ്‌സിന്റെ രക്ഷകനായി.  

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News