ബാലൻദ്യോർ; മെസ്സിയും ഹാളണ്ടും അന്തിമ പട്ടികയിൽ- ക്രിസ്റ്റ്യാനോ ഇല്ല

ഒക്ടോബർ 30നാണ് പുരസ്‌കാര വിജയിയെ പ്രഖ്യാപിക്കുക

Update: 2023-09-07 06:14 GMT
Editor : abs | By : Web Desk

പാരിസ്: ബാലൻദ്യോർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ച് സംഘാടകരായ ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ. അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാളണ്ട്, ഫ്രഞ്ച് താരങ്ങളായ കരീം ബെൻസെമ, കിലിയൻ എംബാപ്പെ തുടങ്ങിയവർ പട്ടികയിലുണ്ട്. ഒക്ടോബർ 30നാണ് പുരസ്‌കാര വിജയിയെ പ്രഖ്യാപിക്കുക.

ഏഴു തവണ ബാലൻദ്യോർ ജേതാവും കഴിഞ്ഞ വർഷത്തെ ലോകകപ്പ് ജേതാവുമായ മെസ്സിക്ക് തന്നെയാണ് ഇത്തവണയും സാധ്യത കൽപ്പിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം മൂന്നു പ്രധാന കിരീടങ്ങൾ നേടിയ ഹാളണ്ട് സാധ്യതയിൽ മുമ്പിലുണ്ട്. 20 വർഷത്തിനിടെ ആദ്യമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഇടംപിടിച്ചില്ല.

Advertising
Advertising

വനിതാ പട്ടികയിൽ ലോകകപ്പ് ജേത്രി ഐറ്റാന ബോൻമാടി (സ്‌പെയിൻ), ഗോൾഡൻ ബൂട്ട് ജേത്രി ഹിനാത മിയാസവ (ജപ്പാൻ), കൊളംബിയൻ സെൻസേഷൻ ലിൻഡോ കൈസെഡോ എന്നിവർക്കാണ് സാധ്യക കൽപ്പിക്കപ്പെടുന്നത്.

ബാലൻദ്യോർ പട്ടിക - പുരുഷന്മാർ

കിലിയൻ എംബാപ്പെ (പിഎസ്ജി)

കിം മിൻ ജേ (നപ്പോളി, ബയേൺ മ്യൂണിക്ക്)

വിക്ടർ ഒസിമെൻ (നപ്പോളി)

ലൂക മോഡ്രിച് (റയൽ മാഡ്രിഡ്),

ഹാരി കെയ്ൻ (ടോട്ടനം ഹോട്‌സ്പർ, ബയേൺ മ്യൂണിക്ക്)

ലയണൽ മെസ്സി (പിഎസ്ജി, ഇന്റർ മിയാമി)

റോഡ്രി (മാൻ. സിറ്റി)

ലൗത്താരോ മാർട്ടിനെസ് (ഇന്റർ മിലാൻ)

അന്റോയിൻ ഗ്രീസ്മാൻ (അത്‌ലറ്റിക്കോ മാഡ്രിഡ്)

റോബർട്ട് ലെവൻഡോസ്‌കി (ബാഴ്സലോണ)

യൂലിയൻ അൽവാരസ് (മാൻ. സിറ്റി)

യാസിൻ ബൗനൂ (സെവില്ല, അൽ ഹിലാൽ)

വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്)

ഇൽകെ ഗുന്തോഗൻ (മാൻ. സിറ്റി, ബാഴ്സലോണ)

മാർട്ടിൻ ഒഡെഗാർഡ് (ആഴ്‌സണൽ)

എർലിംഗ് ഹാളണ്ട് (മാൻ സിറ്റി)

നിക്കോളോ ബരെല്ല (ഇന്റർ മിലാൻ)

റൂബൻ ഡയസ് (മാൻ. സിറ്റി)

എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല)

ഖ്വിച ക്വരത്സ്ഖേലിയ (നാപ്പോളി)

ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി)

റാൻഡൽ കോലോ മുവാനി (ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ട്, പിഎസ്ജി)

ജൂഡ് ബെല്ലിങ്ങാം (ബൊറൂസിയ ഡോർട്ട്മുണ്ട്, റയൽ മാഡ്രിഡ്)

കെവിൻ ഡി ബ്രൂയിൻ (മാഞ്ചസ്റ്റർ സിറ്റി)

ബുകായോ സാക (ആഴ്‌സണൽ)

മുഹമ്മദ് സലാ (ലിവർപൂൾ)

ജമാൽ മുസിയാല (ബയേൺ മ്യൂണിക്ക്)

കരിം ബെൻസെമ (റയൽ മാഡ്രിഡ്, അൽ-ഇത്തിഹാദ്)

ആന്ദ്രേ ഒനാന (ഇന്റർ മിലാൻ, മാൻ. യുണൈറ്റഡ്)

ജോസ്‌കോ ഗ്വാർഡിയോൾ (ആർബി ലീപ്‌സിഗ്, മാൻ. സിറ്റി)

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News