മെസിക്ക് ലഭിച്ചത് ആവേശവരവേൽപ്പ്: ചടങ്ങിലെ പ്രസക്ത ഭാഗങ്ങൾ വൈറൽ

മെസിയുടെ മയാമി അവതരണ ചടങ്ങ് വീക്ഷിക്കാൻ നിരവധിപേരാണ് തടിച്ചുകൂടിയത്‌

Update: 2023-07-17 14:23 GMT
ലയണല്‍ മെസി

ഫ്ളോറിഡ: ആരാധകരുടെ ആവേശത്തിന് നടുവിൽ ലയണൽ മെസിയെ അവതരിപ്പിച്ച് യു.എസ് ഫുട്ബോൾ ക്ലബ്ബായ ഇന്റർ മയാമി. മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മിയാമി 492 കോടി രൂപ വാർഷിക പ്രതിഫലത്തിലാണ് മെസ്സിയെ സ്വന്തമാക്കിയത്. അതേസമയം പ്രതിഫലം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇല്ല. 

മെസിയുടെ പ്രിയപ്പെട്ട പത്താം നമ്പർ ജേഴ്സിയുടെ മേൽ ഇനി ഇന്റർ മിയാമിയുടെ പേര്. 2025 വരെയാണ് മെസിയുമായുള്ള കരാർ. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റർ മയാമി. പി.എസ്.ജിയിൽ നിന്ന് വിടാനുള്ള തീരുമാനം ജൂൺ മാസത്തിലാണ് ലയണൽ മെസി എടുത്തത്. ഹോം ഗ്രൗണ്ടായ ഫ്ളോറിഡയിലെ ഡി.ആർ.വി പിങ്ക് സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് കാണികൾക്ക് മുന്നിലാണ് മെസിയെ ക്ലബ്‌ അവതരിപ്പിച്ചത്.

Advertising
Advertising

വെള്ളിയാഴ്ച ക്രൂസ് അസൂളിനെതിരെയാണ് ഇന്റർ മയാമിയുടെ ജഴ്സിയിൽ ലയണൽ മെസിയുടെ അരങ്ങേറ്റ മത്സരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 നാണ് മെസ്സിയെ ഇന്റര്‍ മയാമി അവതരിപ്പിച്ചത്. ഹോം ഗ്രൗണ്ടായ ഫ്‌ളോറിഡയിലെ ഡി.ആര്‍.വി. പി.എന്‍.കെ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നിലാണ് മെസ്സിയെ അവതരിപ്പിച്ചത്. മെസിയെ അവതരിപ്പിച്ച ചടങ്ങിലെ പ്രസക്ത ഭാഗങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News