ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ് സി - എഫ്സി ഗോവ പോരാട്ടം

Update: 2021-12-24 01:23 GMT

ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ് സി - എഫ്സി ഗോവ പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് തിലക് മൈതാനിലാണ് മത്സരം.

ആദ്യ രണ്ട് മത്സരവും ജയിച്ച ഒഡീഷയ്ക്ക് പിന്നീടങ്ങോട്ട് ഫോം നിലനിർത്താനായില്ല. ​ ഒറ്റഗോൾ ബലത്തിൽ നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിനോടും ജംഷഡ്പൂർ എഫ്സിയോടും ചെന്നൈയിനോടും ഒഡീഷ തോറ്റു. 12 ഗോളടിച്ച ഒഡീഷ 13 എണ്ണം വഴങ്ങുകയും ചെയ്തു. നാല് ഗോളടിച്ച ജാവി ഹെർണാണ്ടസാണ് ഒഡീഷയുടെ ടോപ് സ്കോറർ.

മുൻ ജേതാക്കളായ എഫ്സി ഗോവയുടെ സ്ഥിതി നേർവിപരീതമാണ്. ആദ്യ മൂന്ന് കളികളിലും തോറ്റ ഗോവ പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ ജയിച്ചു. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനോട് സമനിലവഴങ്ങി. ബംഗലൂരു എഫ്സിക്കെതിരെ ചുവപ്പ് കാർഡ് കണ്ട സട്രൈക്കർ ജോർജ് ഓർട്ടിസ് മെൻഡോസ തിരകെയെത്തുന്നത് ഗോവയ്ക്ക് കരുത്താകും.

Summary : Odisha FC-FC Goa clash in ISL today

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News