ഫലസ്‍തീന് പിന്തുണ; പി.എസ്‌.ജി അരങ്ങേറ്റത്തിൽ അഷ്‌റഫ് ഹാക്കിമിയെ കൂക്കി വിളിച്ച് ഇസ്രയേല്‍ കാണികള്‍

ഇന്റർ മിലാനിൽ നിന്നും വലിയ തുകക്കാണ് മൊറോക്കൻ പ്രതിരോധ താരം അഷ്‌റഫ് ഹക്കിമി പി.എസ്‌.ജിയിലേക്ക് ചേക്കേറിയത്

Update: 2021-08-02 08:21 GMT
Editor : ubaid | By : Web Desk

പി.എസ്‌.ജി താരം അഷ്‌റഫ് ഹാക്കിമി കൂക്കി വിളിച്ച് ഇസ്രയേലിലെ കാണികള്‍. മുൻ റയൽ മാഡ്രിഡ് താരമായ അഷ്‌റഫ് ഹാക്കിമി പന്തു തൊടുമ്പോഴെല്ലാം മുപ്പതിനായിരത്തോളം വരുന്ന ഇസ്രയേല്‍ കാണികൾ കൂക്കി വിളിക്കുകയായിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ സോഷ്യൽ മീഡിയയിൽ പലസ്‌തീന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്‌തതിന്റെ പേരിലാണ് ഇസ്രായേലിലെ കാണികളിൽ നിന്നും വംശീയമായ അധിക്ഷേപങ്ങള്‍ ഹക്കിമിക്ക് നേരിടേണ്ടി വന്നത്. 

Advertising
Advertising

കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് സൂപ്പർ കപ്പിലാണ് പി.എസ്.ജിക്ക് വേണ്ടി ഒരു പ്രധാന മത്സരത്തിൽ അഷ്‌റഫ് ഹാക്കിമി അരങ്ങേറ്റം കുറിച്ചത്. ഇസ്രായേലിലെ ടെൽ അവീവിൽ വെച്ചു നടന്ന മത്സരത്തിൽ ക്സിക്ക നേടിയ ഒരേയൊരു ഗോളിൽ വിജയിച്ച ലില്ലെയാണ് ഫ്രഞ്ച് സൂപ്പർകപ്പ് കിരീടം സ്വന്തമാക്കിയത്. ഇന്റർ മിലാനിൽ നിന്നും വലിയ തുകക്കാണ് മൊറോക്കൻ റൈറ്റ് ബാക്ക് അഷ്‌റഫ് ഹക്കിമി പി.എസ്‌.ജിയിലേക്ക് ചേക്കേറിയത്.


Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News