രണ്ടാം വരവില്‍ രണ്ടടിച്ച് റോണോ; മാഞ്ചസ്റ്ററിന് തകര്‍പ്പന്‍ ജയം

വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

Update: 2021-09-11 16:38 GMT
Editor : ubaid | By : Web Desk

12 വർഷത്തിനു ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി റൊണാൾഡോയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും. റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിലിനെ 4-1ന് പരാജയപ്പെടുത്തി. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി.

 ന്യൂകാസില്‍ പ്രതിരോധം ഭേദിക്കാന്‍ മാഞ്ചസ്റ്ററിന് ഒന്നാം പകുതിയുടെ അവസാനം വരെ  കാത്തിരിക്കേണ്ടി വന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം ആണ് ഓള്‍ഡ് ട്രഫോര്‍ഡ് പൊട്ടിത്തെറിച്ച നിമിഷം വന്നെത്തിയത്. വലതു വിങ്ങിൽ നിന്ന് ഗ്രീൻവുഡ് തൊടുത്ത ഷോട്ട് കയ്യിൽ ഒതുക്കാൻ ന്യൂകാസിൽ ഗോള്‍ കീപ്പർ വുഡ്മാനായില്ല, ഒഴിഞ്ഞു കിടക്കുന്ന വലയിലേക്ക് പന്ത് തട്ടിയിട്ടു കൊണ്ട് റൊണാൾഡോ തന്റെ തിരിച്ചുവരവ് ആഘോഷിച്ചു. 

Advertising
Advertising


രണ്ടാം പകുതി തുടക്കത്തില്‍ ന്യൂകാസിൽ സമനില കണ്ടെത്തി. 56ആം മിനുട്ടിൽ മക്സിമിന്റെ പാസിൽ നിന്ന് മക്വിലോ ആണ് ന്യൂകാസിലിനെ ഒപ്പം എത്തിച്ചത്. 62ആം മിനുട്ടിൽ ലൂക് ഷോ നല്‍കിയ പാസ് റൊണാൾഡോ തന്റെ ഇടം കാലു കൊണ്ട് പന്ത് വലയിൽ എത്തിച്ച് മാഞ്ചസ്റ്ററിനെ വീണ്ടും മുന്നിലെത്തിച്ചു. സ്കോർ 2-1

80ആം മിനുട്ടിൽ പോഗ്ബയുടെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഗംഭീര സ്ട്രൈക്കിലൂടെ ബ്രൂണോ യുണൈറ്റഡിന്റെ മൂന്നാം ഗോൾ നേടി.ബ്രണോയുടെ സീസണിലെ നാലാം ഗോളും പോഗ്ബയുടെ ആറാം അസിസ്റ്റുമായിരുന്നു ഇത്. അധിക സമയത്ത് പോഗ്ബയുടെ അസിസ്റ്റില്‍ ലിംഗാർഡിലൂടെ യുണൈറ്റഡ് നാലാം ഗോളും നേടി. 

വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News