സെൽഫ് ഗോളിൽ ഹാട്രിക്ക്;നാണക്കേടിന്റെ റെക്കോർഡിൽ ന്യൂസിലൻഡ് താരം
ഗോൾ പോസ്റ്റിലേക്കുള്ള ക്രോസുകൾ തടയുന്നതിനിടെയായിരുന്നു ദൗർഭാഗ്യകരമായി ഗോളുകൾ പിറന്നത്
ഫുട്‌ബോളിൽ താരങ്ങൾ ഹാട്രിക്ക് നേടുന്നത് പുതിയ സംഭവമല്ല. എന്നാൽ, സെൽഫ് ഗോളിൽ ഹാട്രിക്ക് നേടിയത്.അങ്ങനെയൊരു നാണക്കേടിലാണ് ന്യൂസീലൻഡിന്റെ വനിതാ താരം. യു.എസ്.എയും ന്യൂസീലൻഡും തമ്മിലുള്ള ഷീ ബിലീവ്സ് കപ്പിലാണ് ഹാട്രിക്ക് സെൽഫ് ഗോൾ പിറന്നത്. ന്യൂസീലൻഡ് പ്രതിരോധ താരമായ മിഖേയല മൂർ ആണ് നാണക്കേടിന്റെ റെക്കോർഡ് കുറിച്ചത്.
രണ്ട് കാലുകൾ കൊണ്ടും തല കൊണ്ടുമൊക്കെ മൂർ സ്വന്തം ഗോൾവല കുലുക്കി. ഈ അപൂർവ ഹാട്രിക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Not great 😬
— OddsChecker (@OddsCheckerUS) February 20, 2022
New Zealand's Meikayla Moore has a hat trick against the US…of own goals. 🥴
(via @USWNT) pic.twitter.com/ssB8G5dhyE
ഗോൾ പോസ്റ്റിലേക്കുള്ള ക്രോസുകൾ തടയുന്നതിനിടെയായിരുന്നു ദൗർഭാഗ്യകരമായി ഗോളുകൾ പിറന്നത്. മത്സരത്തിന്റെ അഞ്ച്, ആറ്, 36 മിനിട്ടുകളിലായിരുന്നു ഗോളുകൾ.