ജെറാദ് പിക്വെയും ഷാക്കിറയും വേർപിരിയുന്നു

പിക്വെ തന്നെ വഞ്ചിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി പിക്വെയ്ക്ക് ബന്ധമുണ്ടെന്നും ഷാക്കിറ പറഞ്ഞതായി വിദേശ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

Update: 2022-06-05 04:38 GMT
Editor : Dibin Gopan | By : Web Desk

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ താരം ജെറാർഡ് പിക്വെയും പ്രശസ്ത പോപ് ഗായിക ഷാക്കിറയും വേർപിരിയുന്നു. ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണെന്നും വേർപിരിയുകയാണെന്നും ഇരുവരും സ്ഥിരീകരിച്ചു. 12 വർഷത്തെ ബന്ധത്തിനാണ് ഇരുവരും വിരാമമിടുന്നത്. ഇവർ വിവാഹിതരല്ല.

പിക്വെയ്ക്കും ഷാക്കിറയ്ക്കും രണ്ട് ആൺകുട്ടികളാണുള്ളത്. മൂത്തമകൻ മിലാന് ഒൻപതും ഇളയമകൻ സാഷയ്ക്ക് ഏഴുമാണ് പ്രായം. 'ഞങ്ങൾ വേർപിരിയുന്നുവെന്ന് സ്ഥിരീകരിക്കുന്നതിൽ ഖേദമുണ്ട്. ഞങ്ങളുടെ കുട്ടികളുടെ നല്ലതിന് വേണ്ടിയാണിത്. അവർക്കാണ് പ്രാധാന്യം നൽകുന്നത്. ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ ആവശ്യപ്പെടുന്നു. ഞങ്ങളെ മനസിലാക്കുന്നതിന് നിങ്ങൾക്ക് നന്ദി'- സംയുക്ത പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കി.

Advertising
Advertising

പിക്വെ തന്നെ വഞ്ചിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി പിക്വെയ്ക്ക് ബന്ധമുണ്ടെന്നും ഷാക്കിറ പറഞ്ഞതായി വിദേശ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ഇരുവരും വേർപിരിയുന്നതായുള്ള വാർത്തകൾ വന്നത്. കുറച്ചുകാലമായി ഷാക്കിറ പിക്വെയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറില്ലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷാക്കിറ അവസാനമായി പിക്വെയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫുട്ബോൾ ലോകകപ്പിനിടേയാണ് ഇരുവരും അടുക്കുന്നത്. ലോകകപ്പിന് ശേഷം 2011ലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചത്. ആ ലോകകപ്പിനായി ഷാക്കിറ പാടിയ വക്ക...വക്ക എന്ന ഗാനം ഹിറ്റായിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News