കേരളത്തിലെ ആരാധകർക്ക് ആഴ്‌സനലിന്റെ അംഗീകാരം, സ്റ്റേഡിയത്തിലെ ബാനറുകളിൽ 'പീരങ്കിപ്പട'യും

ലോകമെമ്പാടുമുള്ള 150 ആഴ്‌സനൽ ഫാൻസ് ഗ്രൂപ്പുകളിൽ കേരളത്തെ കൂടാതെ ഇന്ത്യയില്‍ നിന്ന് ബംഗാളിലെയും ഡൽഹിയിലെയും ആരാധകക്കൂട്ടങ്ങളുടെയും പതാക സ്റ്റേഡിയത്തിലുണ്ട്

Update: 2023-01-13 15:22 GMT
Editor : ubaid | By : Web Desk

കേരളത്തിലെ ആരാധകർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്‌സനലിന്റെ അംഗീകാരം. ആഴ്‌സനലിന്റെ സ്റ്റേഡിയത്തിലെ ബാനറുകളിൽ മലയാളത്തിൽ 'ആഴ്‌സനൽ പീരങ്കിപ്പട'യെന്നെഴുതിയ പതാകയും ഇടം പിടിച്ചു. ആര്‍ട്ട് വര്‍ക്ക് ഉള്‍പ്പെടുത്തി പരിഷ്കരിച്ച സ്റ്റേഡിയത്തിലെ പോസ്റ്ററുകളിൽ ഇതിഹാസ താരങ്ങൾക്കൊപ്പം ആരാധകക്കൂട്ടങ്ങളെയും ഉൾപ്പെടുത്താൻ ക്ലബ് തീരുമാനിക്കുകയായിരുന്നു.


Advertising
Advertising


ലോകമെമ്പാടുമുള്ള 150 ആഴ്‌സനൽ ഫാൻസ് ഗ്രൂപ്പുകളിൽ കേരളത്തെ കൂടാതെ ഇന്ത്യയില്‍ നിന്ന് ബംഗാളിലെയും ഡൽഹിയിലെയും ആരാധകക്കൂട്ടങ്ങളുടെയും പതാക സ്റ്റേഡിയത്തിലുണ്ട്. ക്ലബിന്റെ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളും സ്റ്റേഡിയത്തിലുണ്ടാകും. സ്റ്റേഡിയത്തിന്റെ ഡിസൈനിംഗിൽ ആരാധകരുടെ അഭിപ്രായവും ക്ലബ് തേടിയിട്ടുണ്ടായി. ടേണർ പുരസ്‌കാരജേതാവും ആഴ്‌സനൽ ആരാധകനുമായ ജെറെമി ഡെല്ലറും സ്റ്റേഡിയം ആർട്ട് വർക്കിന്റെ ഭാഗമായിരുന്നു. കേരളത്തിലെ ഗണ്ണേഴ്സ് ആരാധകര്‍ക്ക് അഭിമാനിക്കാവുന്ന അംഗീകാരമാണെന്ന് ആഴ്‍സനല്‍ കേരള ചെയര്‍മാന്‍ ടോണി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.  


Full View


Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News