അന്റോണിയോ കോന്‍റെയുടെ പുറത്താകലിന്‍റെ ഉത്തരവാദിത്വം എനിക്കുമുണ്ട് സൺ ഹ്യൂങ്-മിൻ

കഴിഞ്ഞ സീസണിൽ കോൻ്റെയുടെ കീഴിൽ സ്പർസിനെ നാലാം സ്ഥാനത്തെത്തിക്കാൻ് സണ്ണിന്റെ ​ഗോളടി മികവ് സഹായിച്ചിരുന്നു

Update: 2023-03-29 13:05 GMT

ടോട്ടൻഹാം മുൻ പരിശീലകൻ അന്റോണിയോ കോന്റെയുടെ പുറത്താകലിൽ തനിക്കും പങ്കുണ്ടെന്ന തുറന്ന് പറച്ചിൽ നടത്തി ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ്-മിൻ. മുപ്പതുകാരനായ താരം 23 ഗോളുകളുമായി കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ജോയിന്റ് ടോപ്പ് സ്കോററായി ഫിനിഷ് ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ കോൻ്റെയുടെ കീഴിൽ സ്പർസിനെ നാലാം സ്ഥാനത്തെത്തിക്കാനും സണ്ണിന്റെ ​ഗോളടി മികവ് സഹായിച്ചു. എന്നാൽ ദക്ഷിണ കൊറിയൻ താരം ലീഗിൽ ഇതുവരെ ആറ് തവണ മാത്രമാണ് സ്കോർ ചെയ്തിരിക്കുന്നത്.

"പരിശീലകനായ അന്റോണിയോ കോൻ്റെ ക്ലബ് വിടുന്നത് കാണുന്നതിൽ ഖേദിക്കുന്നു. കഴിഞ്ഞ സീസണിലെ മികച്ച ഫോം ആവർത്തിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. കോൻ്റെയുടെ പുറത്താകലിന് എനിക്ക് ഉത്തരവാദിത്തമുണ്ട്. ഒരു കളിക്കാരനെന്ന നിലയിൽ ഞാൻ ശരിക്കും ഖേദിക്കുന്നു. അദ്ദേഹം ഒരു ലോകോത്തര പരിശീലകനാണ്. എനിക്ക് നന്നായി കളിക്കണമായിരുന്നു, അദ്ദേഹത്തിന്റെ വിടവാങ്ങലിന് എനിക്ക് ഉത്തരവാദിത്തമുണ്ട്, കാരണം ഞാൻ ക്ലബ്ബിനെ അത്രയധികം സഹായിച്ചിട്ടില്ല.അദ്ദേഹം ചെയ്തതിന് ഞാൻ നന്ദിയുള്ളവനാണ് ... അയാൾ ഒരു മികച്ച പരിശീലകനാണ്, വളരെയധികം അനുഭവപരിചയമുണ്ട്. ഞാൻ അയാൾക്ക് വേണ്ടി നിലകൊള്ളും." ചൊവ്വാഴ്ച സോളിൽ ഉറുഗ്വേയിക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ദക്ഷിണ കൊറിയയുടെ 2-1 തോൽവിക്ക് ശേഷം സൺ പറഞ്ഞു.

Advertising
Advertising

മാർച്ച് 18- നു സതാംപ്ടണിനെതിരെ നടന്ന മത്സരം 3-3 സമനിലയായതിനെ തുടർന്ന്, കളിക്കു ശേഷം നടന്ന മാധ്യമ സമ്മേളനത്തിൽ കോൻ്റെ കളികാർക്കും മാനേജ്മെന്റിനുമെതിരെ പൊട്ടിത്തെറിച്ചിരുന്നു. തന്റെ കളിക്കാരെ സ്വാർത്ഥരെന്നും ടീം സ്പിരിറ്റ് ഇല്ലെന്നും സമ്മർദ്ദത്തിൽ കളിക്കാൻ കഴിയാത്തവരെന്നും പറഞ്ഞ കോന്റെ മാനെജ്മെന്റിന്റെ പരമ്പരാ​ഗത ശൈലിയെയും വിമർശിച്ചിരുന്നു. ഈ വാർത്ത സമ്മേളനത്തിനു എട്ട് ദിവസത്തിന് ശേഷം ടോട്ടൻഹാം ഈ ഞായറാഴ്ച കോന്റെയുമായി പിരിഞ്ഞു.

ആഭ്യന്തര ടൂർണമെന്റ് മത്സരങ്ങളിൽ നിന്നും ചാമ്പ്യൻസ് ലീഗിൽ നിന്നും ടോട്ടൻഹാം നിലവിൽ പുറത്തായിട്ടുണ്ട്. 28 മത്സരങ്ങളിൽ നിന്ന് 49 പോയിന്റുമായി പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് ടീം ഇപ്പോൾ. ചൊവ്വാഴ്ച്ച പ്രീമിയർ ലീ​ഗിൽ എവർട്ടണിനെതിരെയാണ് സ്പർസിന്റെ അടുത്ത മത്സരം.

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News