സൂപ്പർ കപ്പ് ; ബ്ലാസ്റ്റേഴ്‌സ് നിരയിൽ രണ്ട് മാറ്റങ്ങൾ
Update: 2025-11-03 10:38 GMT
ഫാതോർഡ : സൂപ്പർ കപ്പിൽ സ്പോർട്ടിങ് ഡൽഹിക്കെതിരെ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് നിരയിൽ രണ്ട് മാറ്റങ്ങൾ. ഡാനിഷ് ഫാറൂഖ്, വിബിൻ മോഹൻ എന്നിവർക്ക് പകരം വിദേശ താരങ്ങളായ നോഹ സദോയി, ദുസാൻ ലഗറ്റോർ എന്നിവരാണ് ടീമിലിടം പിടിച്ചത്.
ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുനൈറ്റഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച ബ്ലാസ്റ്റേഴ്സിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ജയം അനിവാര്യമാണ്. നവംബർ 6 നാണ് മുംബൈ സിറ്റിക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.