'കുട്ടികൾ ജയിക്കട്ടെ...'; മക്കൾക്കൊപ്പം മെസ്സി പന്തു തട്ടുന്ന വീഡിയോ പങ്കുവെച്ച് ഭാര്യ

തിയാഗോ, മാറ്റിയോ, സിറോ എന്നിവരാണ് മെസ്സിയുടെയും ബാല്യകാല കളിക്കൂട്ടുകാരിയായ പങ്കാളി അന്റോണലയുടെയും മക്കൾ

Update: 2022-04-06 10:52 GMT

ക്ലബ് ഫുട്‌ബോൾ ടൂർണമെൻറുകളിലും അർജൻറീനക്കായി അന്താരാഷ്ട്ര മത്സരങ്ങളിലും വാശിയോടെ പന്ത് കളിക്കുന്ന ലയണൽ മെസ്സി ഫുട്‌ബോൾ പ്രേമികൾക്ക്‌ പുതിയ കാഴ്ചയല്ല. എന്നാൽ വീട്ടുമുറ്റത്തെ മൈതാനിയിൽ മക്കൾക്കൊപ്പം പന്ത് തട്ടുമ്പോഴും വീര്യത്തോടെ കളിക്കുകയാണ് ഇതിഹാസ താരം. ഭാര്യ അന്റോണല റൊക്കൂസോയാണ് കൗതുകമുള്ള ഈ കാഴ്ച പങ്കുവെച്ചത്. 'മക്കൾ ജയിക്കട്ടെ...' എന്നർത്ഥം വരുന്ന സ്പാനിഷ് കുറിപ്പോടെയായിരുന്നു ഇൻസ്റ്റഗ്രാം സ്‌റ്റോറി പോസ്റ്റ് ചെയ്തത്. മകന് പലവട്ടം ബോൾ പാസ് ചെയ്ത ശേഷം മെസ്സി തന്നെ ഗോളടിക്കുന്നതാണ് വീഡിയോയിലുള്ളത്. തിയാഗോ, മാറ്റിയോ, സിറോ എന്നിവരാണ് മെസ്സിയുടെയും ബാല്യകാല കളിക്കൂട്ടുകാരിയായ പങ്കാളി അന്റോണലയുടെയും മക്കൾ.

Advertising
Advertising

എക്കാലത്തെയും മികച്ച ഫുട്‌ബോളർമാരിൽ ഒരാളായ മെസ്സി ക്ലബ് കരിയറിൽ 691 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കായി കളിക്കുന്ന താരം ഏഴുവട്ടം ബാളൻ ഡോർ നേടിയിട്ടുണ്ട്. 2021 ആഗസ്റ്റിലാണ് മെസ്സി പിഎസ്ജിയിൽ എത്തിയത്. ബാഴ്‌സലോണക്കായി 778 മത്സരങ്ങളിൽനിന്ന് 672 ഗോളുകൾ നേടിയ ശേഷമായിരുന്നു ഈ കൂടുമാറ്റം.

2004 ഒക്‌ടോബർ 16ന് ലാ മാസിയ അക്കാദമിയിൽനിന്നാണ് താരം ബാഴ്‌സയിലെത്തിയത്. 34 കാരനായ താരം 160 മത്സരങ്ങളിൽ നിന്നായി അർജൻറീനക്കായി 81 ഗോളുകൾ നേടി റെക്കോർഡ് കൈവരിച്ചിട്ടുണ്ട്. 2012 ലാണ് താരത്തിന്റെ ആദ്യ മകൻ തിയാഗോ ജനിച്ചത്. 2015ൽ മാറ്റിയോയും 2018ൽ സിറോയും പിറന്നു.


Wife antonelaroccuzzo sharing video of Lionel Messi palying football with her children

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News