''അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി''; ചെന്നൈ താരത്തെ വാനോളം പുകഴ്ത്തി വസീം അക്രം

''സമ്മർദ ഘട്ടങ്ങളിൽ പലപ്പോഴും മികച്ച പ്രകടനങ്ങളാണ് അയാള്‍ പുറത്തെടുത്തത്''

Update: 2023-06-01 14:37 GMT

wasim akram

ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് പിറകേ ചെന്നൈ  താരം ഋതുരാജ് ഗെയ്ക് വാദിനെ വാനോളം പുകഴ്ത്തി മുൻ പാക് ക്രിക്കറ്റർ വസീം അക്രം. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണ് ഗെയ്ക് വാദ് എന്ന് അക്രം പറഞ്ഞു.

''സമ്മർദ ഘട്ടങ്ങളിൽ പലപ്പോഴും മികച്ച പ്രകടനങ്ങളാണ് ഗെയ്ക് വാദ് പുറത്തെടുത്തത്. ഫിസിക്കലി അദ്ദേഹം ഫിറ്റാണെന്നതാണ് അദ്ദേഹത്തെ സംബന്ധിച്ച ഏറ്റവും പ്രധാന കാര്യം. ഒപ്പം അദ്ദേഹമൊരു മികച്ച ഫീൽഡർ കൂടെയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണ് അദ്ദഹം''- അക്രം പറഞ്ഞു. 

ഐ.പി.എല്ലിൽ ചെന്നൈ അഞ്ചാം കിരീടം ചൂടുമ്പോൾ അതിന് പിന്നിൽ നിർണായക സാന്നിധ്യമായവരിൽ പ്രധാനിയാണ്   ഗെയ്ക്‍വാദ്. സീസണിൽ ആകെ 590 റൺസാണ് ഗെയ്ക്‍വാദ് അടിച്ചെടുത്തത്. സീസണിൽ ചെന്നൈക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് ഗെയ്ക്വാദ്. 

2021 സീസണിൽ ഐ.പി.എല്ലിലെ ഓറഞ്ച് ക്യാപ്പ് ജേതാവായിരുന്നു ഗെയ്ക് വാദ്. ചെന്നൈയുടെ കിരീട നേട്ടത്തിന് പിറകേ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് താരം. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് താരം ഉത്കർഷ പവാറാണ് വധു. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലാണ്. ഈ മാസം മൂന്നിനാണ് താര വിവാഹം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News