ലക്ഷ്യം വമ്പൻ വിജയം: ഏഷ്യാകപ്പിൽ ഇന്ത്യ ഇന്ന് ഹോങ്കോങിനെതിരെ

ആദ്യ മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ

Update: 2022-08-31 01:33 GMT
Editor : Lissy P | By : Web Desk
Advertising

ഷാർജ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിടും.ആദ്യ മത്സരത്തിൽ പാകിസ്താനെതിരായ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കുഞ്ഞൻമാരായ ഹോങ്കോങ്ങിനെതിരെ വമ്പൻ ജയം മാത്രമാണ് ഇന്ത്യൻ ലക്ഷ്യം. രോഹിതും രാഹുലും ഫോമിലേക്ക് ഉയരേണ്ടതുണ്ട്. കോഹ്‌ലി തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നും ഹാർദിക്കിന്റെയും ജഡേജയുടേയും ഓൾറൗണ്ട് മികവും അധിക സാധ്യതയാണ്.

പരീക്ഷണങ്ങൾക്കുള്ള വേദി കൂടിയാണ് ഇന്ത്യക്ക് മത്സരം. ദിനേഷ് കാർത്തികിന്റെ സ്ഥാനത്ത് ഋഷഭ് പന്തിന് സാധ്യതയുണ്ട്.ജഡേജയ്ക്കും ചഹലിനും പകരം അശ്വിനും ബിഷ്‌ണോയും ആദ്യ ഇലവനിലെത്തിയേക്കും. ജഡേജ തുടരുകയാണെങ്കിൽ ബാറ്റിങ്ങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകിയുള്ള പരീക്ഷണവും തുടരും. ഫോമിലുള്ള ദീപക് ഹൂഡയ്ക്ക് അവസരം ലഭിക്കാനും സാധ്യതയുണ്ട്.

ആതിഥേയരായ യുഎഇയെ തകർത്താണ് ഹോങ്കോങ് ഏഷ്യാ കപ്പിന് യോഗ്യത നേടിയത്. ട്വന്റി - 20ൽ ആദ്യമായാണ് ഇന്ത്യയും ഹോങ്കോങും മുഖാമുഖം വരുന്നത്. ഇതിനുമുൻപ് രണ്ട് ഏകദിന മത്സങ്ങൾ ഹോങ്കോങിനെതിരെ കളിച്ചപ്പോൾ രണ്ടിലും ജയം ഇന്ത്യക്കൊപ്പം നിന്നു. ദുബൈയിൽ ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്ക് മത്സരം തുടങ്ങും.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News