മുംബൈയെ കീഴടക്കുമോ മഞ്ഞപ്പട; ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം മത്സരത്തിന്

തുടരെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്

Update: 2022-10-28 01:00 GMT

കൊച്ചി: ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം മത്സരത്തിന്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മുംബൈ സിറ്റിയാണ് എതിരാളി. തുടരെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക.

ഈസ്റ്റ് ബംഗാളിനെ തകർത്ത് ഗംഭീരമായി തുടങ്ങിയ ബ്ലാസ്റ്റേഴ്സ്.. പക്ഷേ പിന്നീട് തൊട്ടതെല്ലാം പിഴച്ചു. മോഹൻ ബഗാനോട് 5-2ന് ഒഡീഷയോട് 2-1ന്. തുടർ തോൽവികൾ. കൊച്ചിയിലെ ഗാലറിക്ക് മുന്നിൽ ശക്തമായി തിരിച്ചുവരേണ്ടതുണ്ട് ബ്ലാസ്റ്റേഴ്സിന്... പരാജയങ്ങളുടെ പശ്ചാത്തലത്തിൽ ടീമിൽ മാറ്റങ്ങളുണ്ടായേക്കും. അപ്പസ്തലോസ് ജിയാനു ആദ്യ ഇലവനിൽ എത്തിയേക്കും. അങ്ങനെയെങ്കിൽ കലിയൂഷ്നി പകരക്കാരനാകും. പ്രതിരോധത്തിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

മറുവശത്ത് തോൽവി അറിയാതെയാണ് മുംബൈ എത്തുന്നത്. ഒഡീഷയെ തോൽപ്പിച്ചു. ഹൈദരാബാദിനോടും ജംഷഡ്പൂരിനോടും സമനില. പെരേര ഡയസ്, ഗ്രെഗ് സ്റ്റുവർട്ട്, അഹമ്മദ് ജാഹു തുടങ്ങിയർ അണിനിരക്കുന്ന മുംബൈയെ കീഴടക്കുക മഞ്ഞപ്പടയ്ക്ക് എളുപ്പമാകില്ല. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News