ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്.സിക്കെതിരെ

രാത്രി എട്ടുമണിക്ക് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം

Update: 2023-10-27 01:19 GMT

കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഐഎസ്എൽ പത്താം സീസൺ അഞ്ചാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ് സിയെ നേരിടും. രാത്രി എട്ടുമണിക്ക് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.

വിലക്ക് മാറിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച് ടീമിനൊപ്പം ഉണ്ടാവും. പരിക്കേറ്റ ഐബാൻ ഡോഹ്ലിംഗ്,ജീകസൻ സിംഗ്, സസ്പെൻഷനിലുള്ള പ്രബീർദാസ്, മിലോസ് സിട്രിച് എന്നിവർ ഇന്നും ടീമിനൊപ്പമുണ്ടാകില്ല. അവസാന രണ്ട് മത്സരങ്ങളിൽ വിജയിക്കാനാകാത്ത ബ്ലാസ്റ്റേഴ്‌സ് ഏഴു പോയിറ്റുമായി പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

അതേസമയം എ എഫ് സി കപ്പിലെ കൂറ്റൻ വിജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനക്കാരായ ഒഡിഷ എഫ് സി എത്തുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News