കമല്‍പ്രീത് കൗറിന് മെഡല്‍ നേടാനായില്ല; ഡിസ്‌കസ്‌ത്രോ ഫൈനലില്‍ ആറാംസ്ഥാനം

യോഗ്യത റൗണ്ടിലെ പ്രകടനം പോലും കമല്‍പ്രീതിന് ഫൈനലില്‍ നേടാനായില്ല. 66.59 ആണ് കമല്‍ പ്രീതിന്റെ കരിയറിലെ മികച്ച സമയം.

Update: 2021-08-02 13:55 GMT

വനിതകളുടെ ഡിസ്‌കസ്‌ത്രോ ഫൈനലില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗറിന് ആറാംസ്ഥാനം. മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്ററാണ് ഫൈനലില്‍ കമല്‍പ്രീതിന്റെ മികച്ച പ്രകടനം.

68.98 മീറ്റര്‍ എറിഞ്ഞ അമേരിക്കയുടെ വലരി ഓള്‍മാനാണ് സ്വര്‍ണമെഡല്‍ നേടിയത്. 66.86 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ക്രിസ്റ്റില്‍ പ്യൂഡെന്‍സിനാണ് വെള്ളി. 65.72 മീറ്റര്‍ ദൂരം കണ്ടെത്തിയ ക്യൂബയുടെ യൈമി പെരെസ് വെങ്കലം സ്വന്തമാക്കി.

യോഗ്യത റൗണ്ടിലെ പ്രകടനം പോലും കമല്‍പ്രീതിന് ഫൈനലില്‍ നേടാനായില്ല. 66.59 ആണ് കമല്‍ പ്രീതിന്റെ കരിയറിലെ മികച്ച സമയം. ആ പ്രകടനം ആവര്‍ത്തിച്ചിരുന്നെങ്കില്‍ താരത്തിന് വെങ്കലം നേടാനാവുമായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News