ക്രിക്കറ്റ്-ബോളിവുഡ് പാട്ണർഷിപ്പ് വീണ്ടും; കെ.എൽ രാഹുൽ-ആതിയ ഷെട്ടി വിവാഹം അടുത്ത വർഷം

2023 ജനുവരിയിലോ ഫെബ്രുവരിയിലോ ആകും വിവാഹം

Update: 2022-07-21 08:17 GMT
Editor : abs | By : Web Desk

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം അടുത്ത വർഷം ആദ്യം നടക്കുമെന്ന് റിപ്പോർട്ട്. 2023 ജനുവരിയിലോ ഫെബ്രുവരിയിലോ വിവാഹം നടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ടു ചെയ്തത്. വേദി തീരുമാനിച്ചിട്ടില്ല. മൂന്നു മാസത്തിനുള്ളിൽ ഇരുവരും വിവാഹിതരാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു.

മൂന്നു മാസത്തിനകം വിവാഹം നടക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ആതിയ രംഗത്തെത്തിയിരുന്നു. ''ഈ വിവാഹത്തിൽ എനിക്കും ക്ഷണമുണ്ടാകുമല്ലോ'' എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ നടിയുടെ പ്രതികരണം. മൂന്നു വർഷമായി ഇരുവരും ഡേറ്റിങ്ങിലാണ്. ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ആതിയയുടെ സഹോദരൻ അഹാൻ ഷെട്ടിയുടെ ആദ്യ സിനിമയുടെ പ്രദർശനത്തിനു രാഹുലും ആതിയയും ഒരുമിച്ചെത്തിയാണ് പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയത്.

Advertising
Advertising

ഇന്ത്യൻ ക്രിക്കറ്റ് ടീം വിദേശ പര്യടനങ്ങൾക്കു പോകുമ്പോൾ ആതിയയും രാഹുലിനൊപ്പമുണ്ടാകാറുണ്ട്. അടുത്തിടെ ശസ്ത്രക്രിയയ്ക്കായി രാഹുൽ ജർമനിയിൽ പോയപ്പോഴും ആതിയ കൂടെയുണ്ടായിരുന്നു. മുംബൈയിലെ പാലി ഹില്ലിലെ വീട്ടിലായിരിക്കും രാഹുലും ആതിയയും വിവാഹ ശേഷം താമസിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. വീടിന്റെ നിർമാണ ജോലികൾ ഇതുവരെ പൂർത്തിയായിട്ടില്ല. ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ബട്ടും ഇതിനു സമീപത്താണു താമസിക്കുന്നത്. 

 

അതിനിടെ, ആതിയ പുതിയ സിനിമയ്ക്കായും വെബ് ഷോയ്ക്കു വേണ്ടിയും കരാർ ഒപ്പിട്ടതായും റിപ്പോർട്ടുകളുണ്ട്. പരുക്കുമാറി തിരിച്ചെത്തിയ രാഹുൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ്. ജൂലൈ 29നാണ് ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. വിൻഡീസിനെതിരായ ഏകദിന ടീമിൽ രാഹുലിനെ ഉൾപ്പെടുത്തിയിട്ടില്ല.

നടൻ സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. നിഖിൽ സുരേഷ് അദ്വാനിയുടെ ഹീറോ എന്ന ചിത്രത്തിലൂടെ 2015ലാണ് ഇവർ അഭിനയരംഗത്തെത്തിയത്. വിവാഹത്തെ കുറിച്ച് നേരത്തെ സുനിൽ ഷെട്ടി പറഞ്ഞതിങ്ങനെ; 'അവൾ എന്റെ മകളാണ്. കുറച്ചു കഴിഞ്ഞ് അവൾ വിവാഹിതയാകും. എന്റെ മകനെ വിവാഹം കഴിപ്പിക്കാനും ഞാൻ ആലോചിക്കുന്നു. എത്രയും വേഗത്തിലാണോ അത്രയും നല്ലത്. അതവരുടെ ഇഷ്ടമാണ്. കെഎൽ രാഹുലിനെ ഞാനിഷ്ടപ്പെടുന്നു. അവർക്ക് അവരുടെ കാര്യം തീരുമാനിക്കാം. കാലമൊരുപാട് മാറിയില്ലേ. മക്കൾ ഉത്തരവാദിത്വമുള്ള ആൾക്കാരായി മാറിയിട്ടുണ്ട്. അവർ തീരുമാനമെടുക്കട്ടെ. അവർക്കെന്റെ അനുഗ്രഹങ്ങൾ'.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News