കെ.എൽ രാഹുൽ പുറത്തേക്ക്; അഞ്ച് താരങ്ങളെ നിലനിർത്താൻ ലഖ്‌നൗ

കഴിഞ്ഞ സീസണിൽ രാഹുലിന്റെ മെല്ലെപ്പോക്ക് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു

Update: 2024-10-28 10:51 GMT

ഐ.പി.എൽ അടുത്ത സീസണിൽ ക്യാപ്റ്റൻ കെ.എൽ രാഹുലിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് കൈവിടുമെന്ന് റിപ്പോർട്ട്. ടീം നിലനിർത്താൻ തീരുമാനിച്ച അഞ്ച് താരങ്ങളുടെ ലിസ്റ്റിൽ രാഹുലിന്റെ പേരില്ല. കഴിഞ്ഞ സീസണിൽ രാഹുലിന്റെ മെല്ലെപ്പോക്ക് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

താരവും ടീം മാനേജ്‌മെന്റും തമ്മിലുള്ള പ്രശ്‌നങ്ങളും മറനീക്കി പുറത്ത് വരികയും ചെയ്തു. ദേശീയ ജഴ്‌സിയിലും അത്ര മികച്ച ഫോമിലല്ല താരമിപ്പോൾ. ഇതോടെയാണ് താരത്തെ ലഖ്‌നൗ കയ്യൊഴിയാൻ തീരുമാനിച്ചെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പറഞ്ഞത്.

നികോളാസ് പൂരൻ, മായങ്ക് യാദവ്,രവി ബിഷ്‌ണോയി, അൺ ക്യാപ്ഡ് താരങ്ങളായ മുഹ്‌സിൻ ഖാൻ, ആയുഷ് ബധോനി എന്നിവരെയാണ് ടീം നിലനിർത്താൻ തീരുമിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന സൂചനകൾ.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News