ലയണൽ മെസി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയിലേക്ക്; കരാർ ഒപ്പുവെച്ചത് രണ്ട് വർഷത്തേക്ക്

മെസി പഴയ തട്ടകത്തിലേക്ക് തിരിച്ച് പോകാനൊരുങ്ങുന്നുവെന്ന് കേട്ടപ്പോൾ സന്തോഷിച്ച ബാർസ ആരാധകരെ സങ്കടത്തിലാക്കുന്നതാണ് പുതിയ വാർത്ത

Update: 2023-06-08 02:53 GMT
Advertising

 ബ്യൂണസ്‌ഐറിസ്: ഫ്രഞ്ച് ക്ലബായ പി.എസ്.ജി വിട്ട സൂപ്പർതാരം ലയണൽ മെസി ഇനി  ഇന്റർ മയാമിയിൽ. അമേരിക്കൻ ക്ലബായ ഇന്റർ മയാമിയുമായി താരം രണ്ട് വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചത്. താരം പഴയ തട്ടകമായ ബാഴ്‌സയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ പ്രഖ്യാപനം. മുൻ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുളള ക്ലബാണ് ഇന്റർ മയാമി.

സ്വപ്നസമാന ടീമായ പി.എസ്.ജി യിൽ കാലെടുത്തുവെച്ച മെസിക്ക് വലിയ നേട്ടങ്ങൾ അവകാശപ്പെടനായില്ല.ചാമ്പ്യൻസ് ലീഗ് കിരീടം പാർക്ക് ദേ പ്രിൻസിൽ എത്തിക്കുക എന്നതായിരുന്നു സൂപ്പർ താര നിരയിലൂടെ പി.എസ്.ജി ഉടമസ്ഥൻ നാസർ അൽ ഖിലാഫിയുടെ ലക്ഷ്യം. എന്നാൽ മെസിക്കും സംഘത്തിനും ഇതിനായില്ല. ഇതോടെ പിഎസ്ജി ആരാധകർ മെസിക്കെതിരെ തിരിഞ്ഞു.

ബാർസയുടെ എക്കാലത്തെയും മികച്ച താരമായ മെസി പഴയ തട്ടകത്തിലേക്ക് തിരിച്ച് പോകാനൊരുങ്ങുന്നുവെന്ന് കേട്ടപ്പോൾ സന്തോഷിച്ച  ആരാധകരെ സങ്കടത്തിലാക്കുന്നതാണ് പുതിയ വാർത്ത. കരിയറിൽ ഒന്നൊഴിയാതെ മുഴുവൻ ടൈറ്റിലുകളും പേരിലാക്കിയ ഇതിഹാസത്തിന് ഇനിയും രണ്ടോ മൂന്നോ വർഷം മുൻ നിര ലീഗുകളിൽ കളിക്കാനാവും.

റൊണാൾഡോക്ക് പുറമെ ബെൻസിമയും, കാന്റെയും സൗദിയിലേക്ക് എത്തുകയും, ഉറ്റ സുഹൃത്തുക്കളായ ബുസ്‌കെറ്റ്‌സും ആൽബയും പ്രോ ലീഗിൽ കരാർ ഒപ്പിടും എന്ന അഭ്യൂഹങ്ങൾ ഉയരുകയും ചെയ്തതോടെ മെസി അൽ ഹിലാലിൽ എത്തുമെന്ന് കഴിഞ്ഞ് ദിവസം വരെ ആരാധകരും ഫുട്‌ബോൾ നിരീക്ഷകരും കരുതിയിരുന്നു. എന്നാൽ ലോകമെമ്പാടുമുള്ള മെസി - കാറ്റലോണിയൻ ആരാധകരെ നിരാശരാക്കിയാണ് ഫുട്‌ബോൾ മിശിഹാ അമേരിക്കയിലേക്ക് ചേക്കേറുന്നത്. സൌദി ക്ലബായ അൽ ഹിലാൽ എകദേശം 3270 കോടി രൂപയാണ് മെസിക്കായ് വാഗ്ദാനം ചെയ്തത്. 2021 ലാണ് മെസി ബാർസലോണയിൽ നിന്ന് പി.എസ്.ജിയിലേക്കെത്തിയത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News