"ആ കുഞ്ഞു മിടുക്കന്‍റെ വിജയത്തില്‍ ഏറെ അഭിമാനം:"ഗ്രാന്‍റ് മാസ്റ്റര്‍ പ്രജ്ഞാനന്ദക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

എയർ തിങ് മാസ്‌റ്റേഴ്‌സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ 16 കാരനായ പ്രജ്ഞാനന്ത അട്ടിമറിച്ചിരുന്നു

Update: 2022-02-23 10:18 GMT

എയർ തിങ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ലോകചാമ്പ്യൻ മാഗ്‌നസ് കാൾസനെ അട്ടിമറിച്ച ഇന്ത്യൻ കൗമാര താരം ഗ്രാന്റ് മാസ്റ്റർ ആർ പ്രജ്ഞാനന്ദക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. പ്രജ്ഞാനന്ദയുടെ വിജയത്തിൽ അഭിമാനിക്കുന്നു എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

"കുഞ്ഞുമിടുക്കൻ പ്രജ്ഞാനന്ദയുടെ വിജയത്തിൽ നമ്മളെല്ലാം വലിയ സന്തോഷത്തിലാണ്. ലോക ചാമ്പ്യനെ അട്ടിമറിച്ച് പ്രജ്ഞാനന്ദ നേടിയ വിജയത്തിൽ ഏറെ അഭിമാനം. അവന്റെ ശോഭനമായ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നു"- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Advertising
Advertising


ടൂർണമെന്‍റിന്‍റെ എട്ടാം റൗണ്ടിലാണ് ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ് അടിതെറ്റിയത്. 39 നീക്കങ്ങൾക്കൊടുവിലാണ് പ്രജ്ഞാനന്ദയുടെ വിജയം. ടൂർണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയം കൂടിയാണിത്. ഇതിനുമുൻപ് ഒരു വിജയവും രണ്ട് സമനിലയും നാല് തോൽവിയുമാണ് പ്രജ്ഞാനന്ദ നേടിയത്. ലെവ് ആരോനിയനെതിരെയാണ് ആദ്യ വിജയം.

ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ കാൾസണോട് തോൽവി വഴങ്ങിയ നെപ്പോമ്നിയാച്ചിയാണ് നിലവിൽ ടൂർണമെന്റിൽ മുന്നിട്ടുനിൽക്കുന്നത്. 19 പോയന്റാണ് താരത്തിനുള്ളത്. 16 താരങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.ആകെ 15 മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ ഒരു താരത്തിന് ലഭിക്കുക.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News