വുമണ്‍സ് പ്രീമിയര്‍ ലീഗ് കിരീടം മുംബൈക്ക്; ഫൈനലില്‍ ഡല്‍ഹിയെ 8 റണ്‍സിന് വീഴ്ത്തി
വുമൺസ് പ്രീമിയർ ലീഗിൽ മുംബൈയുടെ രണ്ടാം കിരീടം
Update: 2025-03-16 03:57 GMT
വനിതാ പ്രീമിയർ ലീഗിൽ കിരീടമണിഞ്ഞ് മുംബൈ ഇന്ത്യൻസ്. എട്ട് റൺസിനാണ് കലാശപ്പോരിൽ ഹർമൻ പ്രീത് കൗറും സംഘവും ഡൽഹിയെ വീഴ്ത്തിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ 149 റൺസാണെടുത്തത്.
മറുപടി ബാറ്റിങ്ങിൽ ഡൽഹിക്ക് 141 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മുംബൈക്കായി നതാലി സീവർ ബ്രൻ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തേ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധ സെഞ്ച്വറിക്കരുത്തിലാണ് മുംബൈ പൊരുതാവുന്ന സ്‌കോർ പടുത്തുയർത്തിയത്. വുമൺസ് പ്രീമിയർ ലീഗിൽ മുംബൈയുടെ രണ്ടാം കിരീടമാണിത്. ഡൽഹിയുടെ മൂന്നാം ഫൈനൽ തോൽവിയും.