നിഷാന്തിനെ ചതിച്ചോ? ഒളിമ്പിക്‌സ് ജഡ്ജുമാർക്കെതിരെ വിജേന്ദർ സിങ്

'ആദ്യ രണ്ട് റൗണ്ടിലും ആധിപത്യം പുലർത്തിയിട്ടും അയാള്‍ എങ്ങനെയാണ് തോറ്റത്'

Update: 2024-08-04 14:09 GMT

nishant dev

ഒളിമ്പിക്‌സ് ബോക്‌സിങ് ക്വാർട്ടറിൽ ഇന്ത്യൻ താരം നിഷാന്ത് ദേവ് പരാജയപ്പെട്ടതിന് പിറകേ ജഡ്ജുമാർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വിജേന്ദർ സിങ്. മെക്‌സിക്കോയുടെ മാർകോ വെർഡേക്കെതിരെ 4-1 നായിരുന്നു നിഷാന്തിന്‍റെ പരാജയം. ആദ്യ രണ്ട് റൗണ്ടിലും നിഷാന്ത് ആധിപത്യം പുലർത്തിയിട്ടും എങ്ങനെയാണ് അദ്ദേഹം പരാജയപ്പെട്ടത് എന്ന് മനസ്സിലാവുന്നില്ല എന്ന് വിജേന്ദർ സിങ് കുറിച്ചു. ആദ്യ റൗണ്ടിൽ നിഷാന്തായിരുന്നു വിജയി. എന്നാൽ അടുത്ത രണ്ട് റൗണ്ടുകളിൽ വെർഡെയെ ജഡ്ജുമാർ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

'സ്‌കോറിങ് സംവിധാനം  എങ്ങനെയാണ് എന്നെനിക്കറിയില്ല. ഇതൊരു ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. നിഷാന്ത് മനോഹരമായി കളിച്ചു'- വിജേന്ദർ സിങ് എക്‌സിൽ കുറിച്ചു. 

Advertising
Advertising

സിനിമാ താരം രൺദീപ് ഹൂഡയും നിഷാന്തിനെ പിന്തുണച്ച് രംഗത്തെത്തി.'' നിഷാന്താണ് മത്സരം ജയിച്ചത്. എന്ത് സ്‌കോറിങ്ങാണിത്. അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് നിങ്ങൾക്ക് മെഡൽ കവർന്നെടുക്കാനാവാം.എന്നാൽ ഹൃദയം കവർന്നത് അയാളാണ്''- രൺദീപ് ഹൂഡ കുറിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News