സഞ്ജുവില്ലാതെ എന്ത് ടീം; ലോകകപ്പിനുള്ള മാത്യു ഹെയ്ഡന്റെ ഇന്ത്യൻ ടീം ഇങ്ങനെ

ഇന്ത്യയുടെ പ്രധാന സ്പിൻ ഓപ്ഷനുകളായ കുൽദീപ് യാദവിനും യുസ്‌വേന്ദ്ര ചാഹലിനും ഹെയ്ഡന്റെ ടീമിൽ ഇടമില്ല

Update: 2023-08-28 05:05 GMT

ഏകദിന ലോകകപ്പിനുള്ള തന്റെ ഇഷ്ട ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ച് മുൻ ആസ്‌ത്രേലിയൻ ഇതിഹാസം മാത്യു ഹെയ്ഡൻ. മലയാളി താരം സഞ്ജു സാംസൺ ഹെയ്ഡന്റെ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കവെയാണ് ഹെയ്ഡൻ തന്റെ ഇഷ്ട ടീമിനെ കുറിച്ച് മനസ്സ് തുറന്നത്. സഞ്ജുവിന് പുറമേ വിക്കറ്റ് കീപ്പർ ഓപ്ഷനായി ഇഷാൻ കിഷനും കെ.എൽ രാഹുലും ടീമിലുണ്ട്. അതേ സമയം സമീപകാലത്ത് ഇന്ത്യയുടെ പ്രധാന സ്പിൻ ഓപ്ഷനുകളായ കുൽദീപ് യാദവിനും യുസ്‌വേന്ദ്ര ചാഹലിനും ഹെയ്ഡന്റെ ടീമിൽ ഇടമില്ല.

ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റർമായി ടീമിലുള്ളത്. ബോളിങ് ഡിപ്പാർട്ട്‌മെന്റിൽ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, ഷർദുൽ താക്കൂർ എന്നിവർ ഇടംപിടിച്ചപ്പോൾ സ്പിന്നർമാരായി രവീന്ദ്ര ജഡജേയും അക്‌സർ പട്ടേലുമാണ് ടീമിൽ ഇടംപിടിച്ചത്. ഓൾ റൗണ്ടറായി ഹർദിക് പാണ്ഡ്യയും ടീമിലുണ്ട്. 

Advertising
Advertising

ഹെയ്ഡന്‍റെ ടീം ഇങ്ങനെ: രോഹിത് ശർമ, ശർദുൽ താക്കൂർ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഇഷാൻ കിഷൻ, മുഹമ്മദ് ഷമി, ശർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അക്‌സർ പട്ടേൽ

ബംഗളൂരുവിലെ ആളൂരിലുള്ള കർണാടക ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന്റെ ഏഷ്യാ കപ്പ് മുന്നൊരുക്കം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച ആരംഭിച്ച ക്യാംപ് ആറു ദിവസം തുടരും. ഇതിനുശേഷമാകും ടീം ഏഷ്യാ കപ്പിനായി തിരിക്കുക.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News