ഡുറാന് റെഡ് കാര്‍ഡ്; കട്ടക്കലിപ്പില്‍ ഗാലറിയിലേക്ക് പന്തടിച്ച് കളഞ്ഞ് ക്രിസ്റ്റ്യാനോ, വീഡിയോ വൈറല്‍

മത്സരത്തിൽ ഇത്തിഫാഖ് അൽ നസറിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു

Update: 2025-02-22 05:08 GMT

അറേബ്യൻ മണ്ണിൽ തന്റെ കളിക്കാലങ്ങൾ ഗംഭീരമായി തുടങ്ങിയ കൊളംബിയൻ സ്ട്രൈക്കര്‍ ജോൺ ഡുറാന് ആദ്യ തിരിച്ചടി. ഇത്തിഫാഖിനെതിരായ മത്സരത്തിൽ ഡുറാൻ റെഡ് കാർഡ് കണ്ടു. ഇഞ്ചുറി ടൈമില്‍ നടത്തിയൊരു ഫൗളിനാണ് റഫറി താരത്തിന് ഡയറ്ക്ട് റെഡ് കാര്‍ഡ് നല്‍കിയത്. റഫറിയുടെ തീരുമാനത്തിൽ ക്ഷുഭിതനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പന്ത് ഗാലറിയിലേക്ക് അടിച്ച് കളഞ്ഞത് നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കി

മത്സരത്തിൽ ഇത്തിഫാഖ് അൽ നസറിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു. ഇരട്ട ഗോളുമായി കളംനിറഞ്ഞ ജോർജീനിയോ വൈനാൾമാണ് ഇത്തിഫാഖിന്റെ വിജയശിൽപി. മുഹമ്മദ് അല്‍ ഫാതിലിന്‍റെ ഔണ്‍ ഗോളും ഇത്തിഫാഖിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. അയ്മന്‍ യഹ്‍യയും ഫാതിലുമാണ് അല്‍ നസറിന്‍റെ സ്കോറര്‍മാര്‍.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News