നാല് സെമിഫൈനലുകളില്‍ സ്കോര്‍ ചെയ്ത് രാജ്യത്തെ ഫൈനലിലേക്ക് നയിച്ചു; 40 ലും തുടരുന്ന റോണോ മാജിക്

2019 ൽ അരങ്ങേറിയ പ്രഥമ നാഷന്‍സ് ലീഗില്‍ പറങ്കിപ്പടയായിരുന്നു ചാമ്പ്യന്മാർ

Update: 2025-06-05 09:57 GMT

ഇന്നലെ നാഷൻസ് ലീഗ് സെമി പോരാട്ടത്തിൽ ജർമനിയെ തകർത്ത പോർച്ചുഗൽ രണ്ടാം നാഷൻസ് ലീഗ് കിരീടത്തിന്റ പടിവാതിൽക്കലാണ്. 2019 ൽ അരങ്ങേറിയ പ്രഥമ ടൂർണമെന്റിൽ പറങ്കിപ്പടയായിരുന്നു ചാമ്പ്യന്മാർ.

ഇന്നലെ ജർമനിക്കെതിരെ വിജയ ഗോൾനേടിയ പോർച്ചുഗീസ് നായകൻ ക്രിസ്റ്റിയാനോയുടെ തൊപ്പിയിൽ ഒരു പൊൻതൂവലുണ്ട്. ഇത് നാലാം തവണയാണ് റോണോ ഒരു മേജർ ടൂർണമെന്റ് സെമിയിൽ സ്‌കോർ ചെയ്ത് പോർച്ചുഗലിനെ ഫൈനലിലെത്തിക്കുന്നത്. അതില്‍ രണ്ട് തവണ പോർച്ചുഗൽ കിരീടമണിയുകയും ചെയ്തു.

റോണോ മാജിക്കില്‍ പോര്‍ച്ചുഗലിന്‍റെ ഫൈനല്‍ പ്രവേശങ്ങള്‍

2004: യൂറോ സെമി vs നെതര്‍ലന്‍റ്സ് ( 1 ഗോള്‍ )️

2016: യൂറോ സെമി vs വെയില്‍സ് (1 ഗോള്‍ )️

2019: നാഷന്‍സ് ലീഗ് സെമി vs സ്വിറ്റ്സര്‍ലന്‍റ് (ഹാട്രിക്)️

2025: നാഷന്‍സ് ലീഗ് സെമി vs ജര്‍മനി (1 ഗോള്‍)️

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News