വേഷം മാറിയെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം; ഞെട്ടിത്തരിച്ച് ആരാധകര്‍

മാസ്‌കും കൂളിങ് ഗ്ലാസും ഫുൾ സ്ലീവ് ഷർട്ടും അണിഞ്ഞിരുന്ന ക്യാമറാമാന്റെ മുഖം ആരും ആദ്യം കണ്ടില്ല. പിന്നീട് അദ്ദേഹം മാസ്‌ക് മാറ്റിയതും ആരാധകർ ഞെട്ടി.

Update: 2023-11-01 13:24 GMT

മുംബൈ: കഴിഞ്ഞ ദിവസം മുംബൈ മറൈൻ ഡ്രൈവിൽ ഒരു ക്യാമറാമാൻ പ്രത്യക്ഷപ്പെട്ടു. ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ കുറിച്ച അഭിപ്രായങ്ങൾ ചോദിച്ച് അദ്ദേഹം ആരാധകർക്കിടയിലൂടെ നടന്നു. മാസ്‌കും കൂളിങ് ഗ്ലാസും ഫുൾ സ്ലീവ് ഷർട്ടും അണിഞ്ഞിരുന്ന ക്യാമറാമാന്റെ മുഖം ആരും ആദ്യം കണ്ടില്ല. പിന്നീട് അദ്ദേഹം മാസ്‌ക് മാറ്റിയതും ആരാധകർ ഞെട്ടി. തങ്ങളെ തേടിയെത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവാണെന്ന് ആരാധകർ അറിയുന്നത്  അപ്പോഴാണ്. പിന്നെ താരത്തിനൊപ്പം ഫോട്ടോയെടുക്കാൻ തിക്കും തിരക്കും.

താന്‍ വെറും ഒരു ബാറ്റര്‍ മാത്രമല്ലെന്നും മികച്ചൊരു നടന്‍ കൂടിയാണെന്നും തെളിയിക്കുകയായിരുന്നു സൂര്യ.  ശരീരത്തിലെ  ടാറ്റു മുഴുവൻ മറക്കാൻ ഫുൾ സ്ലീവ് ഷർട്ട് അണിഞ്ഞു. ഒപ്പം ഒരു മാസ്‌കും തൊപ്പിയും. താരത്തെ ആദ്യം കണ്ടപ്പോള്‍ സഹതാരം ജഡേജക്ക് പോലും തിരിച്ചറിയാനായില്ല. ഇക്കാര്യം ജഡേജ സൂര്യയോട് പറയുന്നതും വീഡിയോയില്‍ കാണാം.

Advertising
Advertising

ആരാധകരോട് സ്വന്തം പ്രകടനത്തെ കുറിച്ചടക്കം സൂര്യ  ചോദിക്കുന്നുണ്ട്. സൂര്യക്ക് അവസരങ്ങള്‍ അധികം ലഭിക്കുന്നില്ലെന്നും അതിന് മുമ്പേ ഇന്ത്യ ജയിക്കുന്നുണ്ടെന്നുമായിരുന്നു ഒരു ആരാധകന്‍റെ രസകരമായ അഭിപ്രായം. സൂര്യ തന്‍റെ പ്രകടനം മെച്ചപ്പെടുത്തണമെന്നും ചില ആരാധകര്‍ പറയുന്നുണ്ട്. വീഡിയോയുടെ അവസാനത്തില്‍ താന്‍ മികച്ചൊരു നടന്‍ കൂടിയാണെന്ന് സൂര്യ പറയുന്നതും കേള്‍ക്കാം. വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ ഒഫീഷ്യല്‍ പേജില്‍ പങ്കുവച്ചു. 'മുമ്പൊന്നും നിങ്ങള്‍  കാണാത്ത രൂപത്തില്‍ സൂര്യയെ അവതരിപ്പിക്കുന്നു' എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന തലവാചകം. പെട്ടെന്ന് തന്നെ ഇത് ആരാധകര്‍ക്കിടയില്‍ വൈറലായി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News