കോലിക്ക് നന്ദി, ഇനിയൽപ്പം ക്രിക്കറ്റ് പഠിക്കാം; പെപ് ഗ്വാർഡിയോള

പെപ് ഗ്വാർഡിയോളയ്ക്ക് ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്‍റെ ജേഴ്‌സി സമ്മാനിച്ച് വിരാട് കോലി.

Update: 2021-04-24 01:49 GMT
Editor : Nidhin | By : Sports Desk

ഫുട്‌ബോളിൽ ഏറ്റവും വിജയകരമായ ടീം മാനേജർമാരിൽ ഒരാളായ മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജർ പെപ് ഗ്വാർഡിയോളയ്ക്ക് ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ ജേഴ്‌സി സമ്മാനിച്ച് ബാഗ്ലൂരിന്‍റെ നായകൻ വിരാട് കോലി. ഗ്വാർഡിയോള തന്നെയാണ് ഇൻസ്റ്റഗ്രാമിൽ തനിക്ക് ബാഗ്ലൂരിന്‍റെ ജേഴ്‌സി കിട്ടിയ കാര്യം അറിയിച്ചത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോക്ക് താഴെ പെപ് ഇങ്ങനെഴുതി- ''ഇപ്പോൾ അൽപ്പം ക്രിക്കറ്റ് നിയമങ്ങൾ പഠിക്കേണ്ട സമയമാണ്. ഈ ജേഴ്‌സി നൽകിയതിന് എന്റെ സുഹൃത്തായ വിരാട് കോലിക്ക് നന്ദി''.പെപ് ഗ്വാർഡിയോള യുവേഫ ചാമ്പ്യൻസ് ലീഗ്, ലാ-ലിഗ, ബുന്ദസ് ലീഗ്, പ്രീമിയർ ലീഗ് തുടങ്ങിയ വിവിധ കിരീടങ്ങൾ നേടിയിട്ടുണ്ട്. നിലവിൽ ഇപിഎൽ കിരീടം നേടാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്റെ ടീമായ മാഞ്ചസ്റ്റർ സിറ്റി.

Advertising
Advertising

ഐപിഎല്ലിൽ കോലിയുടെ ടീമായ ബാഗ്ലൂർ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് പോയിന്‍റ് നിലയിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ.

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News