ഐഫോൺ 18 പ്രോ: സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഫീച്ചറുകളെന്ന് റിപ്പോര്‍ട്ട്

2026 സെപ്തംബറിലായിരിക്കും ഐഫോൺ 18 പ്രോ സീരീസിന്റെ ലോഞ്ച്.

Update: 2026-04-06 05:51 GMT

Representative Image

വാഷിങ്ടണ്‍: സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള അപ്‌ഗ്രേഡുകളാണ് ഐഫോണ്‍ 18 പ്രോ, പ്രോ മാക്സ് മോഡലുകളില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ ശരിയാണെങ്കിൽ, ഐഫോൺ 18 പ്രോയും പ്രോ മാക്സും ഒരു പ്രൊഫഷണൽ ക്യാമറയുടെ നിലവാരത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

പ്രൊഫഷണൽ ഡിഎസ്എൽആർ ക്യാമറകളിൽ മാത്രം കണ്ടുവരുന്ന 'വേരിയബിൾ അപർച്ചർ' സൗകര്യം ഐഫോൺ 18 പ്രോയുടെ പ്രധാന ക്യാമറയിൽ ഉൾപ്പെടുത്തിയേക്കും. പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കാനും പശ്ചാത്തലം മനോഹരമാക്കാനും ഉപയോക്താക്കളെ വേരിയബിൾ അപർച്ചർ സഹായിക്കും. ആപ്പിൾ സ്വന്തമായി രൂപകൽപ്പന ചെയ്ത്, സാംസങ് നിർമ്മിക്കുന്ന 48 മെഗാപിക്സൽ ത്രീ-ലെയർ സ്റ്റാക്ക്ഡ് സെൻസറിലേക്കും ആപ്പിള്‍ മാറും.  കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ നൽകാനാകും എന്നതാണ് പ്രത്യേകത. 

Advertising
Advertising

ടെലിഫോട്ടോ ലെൻസിലും വലിയ മാറ്റങ്ങളുണ്ടാകും. സൂം ചെയ്യുമ്പോൾ കൂടുതൽ വ്യക്തതയും ലൈറ്റിംഗും നൽകുന്നതിനായി വലിയ അപർച്ചർ ലെൻസുകളും ആപ്പിൾ പരീക്ഷിച്ചേക്കും. 2എന്‍എം പ്രോസസ്സിൽ നിർമ്മിച്ച എ20 പ്രോ ചിപ്പായിരിക്കും ഈ ഫോണുകൾക്ക് കരുത്ത് പകരുക. ഇത് മികച്ച ഇമേജ് പ്രോസസ്സിംഗിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾക്കും കരുത്ത് പകരും. മികച്ച സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി കൂടുതൽ വ്യക്തത നൽകുന്ന ഉയർന്ന റെസല്യൂഷനുള്ള സെൻസറും ഉള്‍പ്പെടുത്തും. ഇതിനുപുറമെ, ഐഫോണുകൾ നിലവിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വീഡിയോ റെക്കോർഡിംഗ് രംഗത്തും കാര്യമായ മാറ്റമുണ്ടാകും. 

അതേസമയം ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും കൂടുതൽ കരുത്തുറ്റ ബാറ്ററിയും (5200mAh വരെ), വലിപ്പം കുറഞ്ഞ ഡൈനാമിക് ഐലൻഡും പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ട്. പതിവ് പോലെ 2026 സെപ്തംബറിലായിരിക്കും ഐഫോൺ 18 പ്രോ സീരീസിന്റെ ലോഞ്ച്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News