'ടെലഗ്രാമിൽ സിനിമ കാണാറുണ്ടോ? ഒരു കാരണവശാലും ഈ അബദ്ധം വരുത്തല്ലേ'; മുന്നറിയിപ്പുമായി കേരള പൊലീസ്

ടെലഗ്രാമില്‍ സുഹൃത്തുക്കള്‍ അയച്ചുതരുന്ന ലിങ്കുകള്‍ വെച്ച് വീഡിയോയും സിനിമയും കാണാറുണ്ടോ? അങ്ങനെ ബെല്ലും ബ്രേക്കുമില്ലാതെ ലിങ്കുകളെ ആശ്രയിക്കാന്‍ വരട്ടെ. അജ്ഞാതമായ ലിങ്കുകളില്‍ കണ്ണുമടച്ച് ക്ലിക്ക് ചെയ്യുന്നത് തലവേദനയാകുമെന്ന മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് കേരള പൊലീസ്.

Update: 2026-09-30 04:55 GMT

ടെലഗ്രാം ഉപയോഗിക്കുമ്പോള്‍ മുൻപത്തെയത്ര സുരക്ഷിതമല്ലെന്ന് തോന്നിയിട്ടുണ്ടോ? അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തതിട്ടുണ്ടോയെന്ന് എപ്പോഴെങ്കിലും ആശങ്കിച്ചിട്ടുണ്ടോ? ടെലഗ്രാമില്‍ സുഹൃത്തുക്കള്‍ അയച്ചുതരുന്ന ലിങ്കുകള്‍ വെച്ച് വീഡിയോയും സിനിമയും കാണാറുണ്ടോ? അങ്ങനെ ബെല്ലും ബ്രേക്കുമില്ലാതെ ലിങ്കുകളെ ആശ്രയിക്കാന്‍ വരട്ടെ. അജ്ഞാതമായ ലിങ്കുകളില്‍ കണ്ണുമടച്ച് ക്ലിക്ക് ചെയ്യുന്നത് തലവേദനയാകുമെന്ന മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് കേരള പൊലീസ്.

അജ്ഞാത നമ്പറുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും, പ്രത്യേകിച്ച് വീഡിയോകളും സിനിമകളുമൊക്കെ ഷെയര്‍ ചെയ്യുന്ന ഗ്രൂപ്പുകളില്‍ നിന്നും പലര്‍ക്കും പല ലിങ്കുകളും കിട്ടാറുണ്ട്. അത്തരത്തില്‍ വ്യാപകമായി പ്രചരിക്കുന്ന ലിങ്കുകളിലൊന്നാണ് താഴെ കാണിച്ചിരിക്കുന്നത്.

Advertising
Advertising

 

 ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നത് വഴി ഫേക്ക് വെബ്‌സൈറ്റുകളിലേക്കായിരിക്കും നിങ്ങള്‍ എത്തിച്ചേരുന്നത്. നിങ്ങള്‍ കാണാനാഗ്രഹിക്കുന്ന വീഡിയോ കാണുവാനായി നിങ്ങളോട് അവിടെ ആക്‌സസ് കോഡ് ആവശ്യപ്പെടുകയും ചെയ്യും.

 

ഇനി ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങള്‍ ടെലഗ്രാമില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടെലഗ്രാം ലോഗിന്‍ കോഡ്, അത് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യുകയോ വേറൊരു വെബ്‌സൈറ്റിലും എന്റര്‍ ചെയ്യുകയോ ചെയ്യരുത്. ലോഗിന്‍ കോഡ് നിങ്ങള്‍ ഈ ഫേക്ക് വെബ്‌സൈറ്റില്‍ എന്റര്‍ ചെയ്തുകഴിഞ്ഞാല്‍ ടെലഗ്രാം ഹാക്ക് ചെയ്യപ്പെടുമെന്ന് പൊലീസ് പറയുന്നു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ കോണ്‍ടാക്ടിസിനെ ടാര്‍ഗറ്റ് ചെയ്യാനും അവര്‍ക്ക് മെസേജ് അയക്കാനും സൈബര്‍ തട്ടിപ്പുകള്‍ നടത്താനും സാധ്യതയുണ്ടെന്നും വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നിങ്ങളുടെ ടെലഗ്രാം മറ്റാരെങ്കിലും ആക്‌സസ് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാം?

ടെലഗ്രാം ഓപ്പണ്‍ ചെയ്ത് സെറ്റിങ്ങ്‌സ് തുറക്കുകയാണ് ആദ്യം വേണ്ടത്. ഇവിടെ പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി സെറ്റിങ്‌സ്(Privacy and Security settings) എന്നതിലുള്ള ഡിവൈസ് എന്ന ഓപ്ഷന്‍ പരിശോധിക്കാം. ഇവിടെ നിങ്ങളുടെ ടെലഗ്രാം അക്കൗണ്ടില്‍ നിലവില്‍ ലോഗിന്‍ ചെയ്തിരിക്കുന്ന ഡിവൈസുകളുടെ ഡീറ്റെയില്‍സ് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

നിങ്ങള്‍ ഉപയോഗിക്കാത്തതോ പരിചയമില്ലാത്തതോ ആയ ഡിവൈസോ സെഷനോ കണ്ടാല്‍ ടെര്‍മിനേറ്റ് ഓള്‍ ഒതര്‍ സെഷന്‍സ്(Terminate All Other Sessions) തിരഞ്ഞെടുക്കുക. അതിലൂടെ മറ്റ് ആക്ടീവ് സെഷന്‍സ് നമുക്ക് ടെര്‍മിനേറ്റ് ചെയ്യാനാകും.

അത് മാത്രം മതിയോ?

മേല്‍പ്പറഞ്ഞത് കൂടാതെ, മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കാം.

1. പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി സെറ്റിങ്‌സിലെ (Privacy and Security settings) ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ (Two-Step Verification) ഓണ്‍ ചെയ്തുവെക്കാം

2. പാസ്‌കീ(Passkey) സെറ്റപ്പ് ചെയ്യുക

3. ഹൂ കാന്‍ സീ യുവര്‍ ഫോണ്‍ നമ്പര്‍(Who can see your phone number) എന്ന ഓപ്ഷന്‍ നോബഡി(Nobody) ആക്കുക.

ടെലഗ്രാം ലോഗിന്‍ കോഡ് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യാതിരിക്കുകയെന്നതാണ് പ്രധാനം. ചെറിയ അശ്രദ്ധ പോലും വലിയൊരു പ്രശ്‌നത്തിന് തിരികൊളുത്തിയേക്കാമെന്ന മുന്നറിയിപ്പിലൂടെ പൊലീസ് വീഡിയോ അവസാനിപ്പിക്കുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Similar News