ആരെയും മോഹിപ്പിക്കും ഈ 'ബാക്ക് ഡിസ്‌പ്ലേ'; ഇൻഫിനിക്സ് നോട്ട് 60 പ്രോ വിപണിയിൽ

ഏപ്രിൽ 20 മുതൽ ഫ്ലിപ്പ്കാർട്ട് വഴിയും ഇൻഫിനിക്സ് ഓൺലൈൻ സ്റ്റോർ വഴിയും ഫോൺ വാങ്ങാം

Update: 2026-04-13 11:14 GMT

ന്യൂഡൽഹി: സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമാകാൻ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ മോഡൽ ഇൻഫിനിക്സ് നോട്ട് 60 പ്രോ (Infinix Note 60 Pro) ഇന്ത്യയിൽ അവതരിപ്പിച്ചു.

നോട്ട് 60 സീരീസിലെ ആദ്യ ഫോണാണിത്. ഫോണിന്റെ പിന്നിലെ 'ആക്ടീവ് മാട്രിക്സ് ഡിസ്‌പ്ലേ'യും കരുത്തുറ്റ സ്നാപ്ഡ്രാഗൺ പ്രോസസറുമാണ് പ്രധാന ആകർഷണങ്ങൾ. ഫോണിന്റെ പിന്നിലാണ് 'ആക്ടീവ് മാട്രിക്സ് ഡിസ്‌പ്ലേ. നോട്ടിഫിക്കേഷനുള്‍പ്പെടെ ഇവിടെ കൊണ്ടുവരാനാകും. ലൈറ്റിംഗ് പാറ്റേണുകൾ, മിനി ഗെയിമുകൾ, സംഗീതത്തിനനുസരിച്ച് മാറുന്ന ലൈറ്റ് ഇഫക്റ്റുകൾ എന്നിവയും ഇവിടെ ലഭ്യമാണ്. 

Advertising
Advertising

ഏപ്രിൽ 20 മുതൽ ഫ്ലിപ്പ്കാർട്ട് വഴിയും ഇൻഫിനിക്സ് ഓൺലൈൻ സ്റ്റോർ വഴിയും ഫോൺ വാങ്ങാം.

4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും മോഡലിനുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണ് മോഡലിന് കരുത്ത് പകരുന്നത്. മികച്ച ഗെയിമിങ് അനുഭവവവും ഇത് നല്‍കുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 എംപി മെയിൻ ക്യാമറ ഉപയോഗിച്ച് മികച്ച ഫോട്ടോകളും 4K വീഡിയോകളും എടുക്കാം. 13എംപിയുടെതാണ് സെല്‍ഫി ക്യാമറ. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന ഐപി64 റേറ്റിങും മോഡല്‍ നല്‍കുന്നു. 

90W ഫാസ്റ്റ് ചാർജിംഗും 30W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 6500mAh ബാറ്ററിയുമായാണ് മോഡലെത്തിയത്. ഫോൺ അമിതമായി ഉപയോഗിക്കുമ്പോൾ ചൂട് കുറയ്ക്കുന്നതിനായി ബൈപാസ് ചാർജിംഗ് (bypass charging) ഫീച്ചറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 8GB + 128GB വേരിയന്റിന് 31,999 രൂപയും 8GB + 256GB വാരിയന്റിന് ₹34,999 രൂപയുമാണ് വില. എസ്‌ബിഐ, ഐസിഐസിഐ, യെസ് ബാങ്ക് തുടങ്ങി പ്രമുഖ ബാങ്കുകളുടെ കാർഡ് ഉപയോഗിക്കുന്നവർക്ക് ₹3,000 വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News