IP69K സർട്ടിഫിക്കേഷൻ, മിലിട്ടറി ഗ്രേഡ്, അമ്പരപ്പിക്കുന്ന ക്യാമറ; ഓപ്പോ എഫ്‌33 സീരീസ് വിഷു ദിനത്തിൽ ഇന്ത്യയിലെത്തും, വൻ പ്രത്യേകതകൾ

വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച സർട്ടിഫിക്കേഷനുകളിൽ ഒന്നാണ് IP69K

Update: 2026-04-11 16:20 GMT

ഇന്ത്യയില്‍ പുത്തന്‍ സീരീസ് അവതരിപ്പിക്കാൻ ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പോ. ഓപ്പോ എഫ്33 സീരീസ് ഏപ്രിൽ 15 ന് പുറത്തിറക്കും. ഓപ്പോ എഫ്33 പ്രോ, ഓപ്പോ എഫ്33 എന്നീ രണ്ട് സ്മാർട്ട്‌ഫോണുകൾ ഈ നിരയിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ.

ഫോണുകളുടെ ഈടിനും കരുത്തിനും കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ സീരീസ് പുറത്തിറക്കുന്നത്. ഫോണുകൾക്ക് IP69K സർട്ടിഫിക്കേഷൻ ഉണ്ടെന്നും ഓപ്പോ സ്ഥിരീകരിച്ചു. ഇതിലെ 'മിലിട്ടറി ഗ്രേഡ്' കരുത്ത് കൈയ്യിൽ നിന്ന് അബദ്ധത്തിൽ താഴെ വീഴുമ്പോഴുണ്ടാകുന്ന ആഘാതങ്ങളിൽ നിന്ന് ഫോണിനെ സംരക്ഷിക്കുമെന്നും പ്രതീക്ഷിക്കുന്നു. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച സർട്ടിഫിക്കേഷനുകളിൽ ഒന്നാണ് IP69K.

Advertising
Advertising

അതുകൊണ്ട് തന്നെ പുതിയ സീരീസിന് ഉയർന്ന സമ്മർദ്ദത്തിലുള്ള വാട്ടർ ജെറ്റുകളെയും പ്രതിരോധിക്കാൻ സാധിക്കും. നിർമാണ മേഖലയിലോ കൃഷിസ്ഥലങ്ങൾ പോലെ തുറസായ ഇടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ഉപകാരപ്പെടുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്.

IP69K റേറ്റിങ്ങിന് പുറമെ, ഏറോസ്‌പേസ് ഗ്രേഡ് AM04 അലുമിനിയം അലോയ് ഫ്രെയിമുമായാണ് ഈ ഫോൺ വരുന്നത്. ഇതിന്റെ സ്‌ക്രീനിന് AGC DT-STAR D+ സംരക്ഷണവും ഉണ്ടായിരിക്കും. ഫോണിന്റെ ഫ്രെയിമിനുള്ളിലുള്ള 'എയർബാഗ്' കുഷ്യനിംഗ് സിസ്റ്റം, ഫോൺ താഴെ വീഴുമ്പോഴുണ്ടാകുന്ന ആഘാതം ആഗിരണം ചെയ്യാൻ ഫോം, സിലിക്കൺ പാഡുകൾ എന്നിവ ഉപയോഗിക്കുന്നു. ഇത് ക്യാമറ, സ്പീക്കറുകൾ, ബാറ്ററി തുടങ്ങിയ പ്രധാന ഭാഗങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

7000mAh കരുത്തുള്ള ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. F33 സീരീസിന് 80W SuperVOOC ഫ്ലാഷ് ചാർജിങ് പിന്തുണയും ലഭിക്കും. 1,830 തവണ പൂർണമായി ചാർജ് ചെയ്ത ശേഷവും ബാറ്ററിയുടെ 80 ശതമാനം ശേഷി നിലനിർത്താൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

50 മെഗാപിക്സൽ പ്രൈമറി ക്യാമറയായിരിക്കും ഉണ്ടാവുക എന്ന് കമ്പനി നേരത്തെ ടീസറിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം 'AI ഗ്രൂപ്പി എക്സ്പെർട്ട്' 'AI പോർട്രെയിറ്റ് ഗ്ലോ' തുടങ്ങിയ AI ഇമേജിങ് ഫീച്ചറുകളും ഫോണിലുണ്ടാകും. മുൻവശത്ത് 50 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് സെൻസറാണ് നൽകിയിരിക്കുന്നത്.

MediaTek Dimensity 6360 Max SoC ചിപ്‌സെറ്റായിരിക്കും Oppo F33 Pro-യ്ക്ക് കരുത്തേകുക എന്നാണ് കരുതപ്പെടുന്നത്. ഏകദേശം 35,000 രൂപയോളമായിരിക്കും ഈ സ്മാർട്ട്‌ഫോണിന്റെ വില. മുൻപത്തെ ഓപ്പോ F-സീരീസ് ഫോണുകളെപ്പോലെ, ഈ സീരീസും പ്രധാനമായും കടകൾ വഴിയായിരിക്കും വിൽക്കുക. മിസ്റ്റി ഫോറസ്റ്റ് , സ്റ്റാറി ബ്ലൂ, പാഷൻ റെഡ് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News