കേട്ടത് ശരിയാ, പക്ഷേ കാത്തിരിക്കണം; ഫോൾഡബിൾ ഐഫോൺ ഇനിയും വൈകും

ഐഫോൺ ഫോൾഡിന്റെ വരവ് സ്ഥിരീകരിക്കുന്ന വാർത്തകൾ പുറത്തുവരുമ്പോഴും, സാങ്കേതികമായ ചില തടസ്സങ്ങൾ ആപ്പിളിനെ അലട്ടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്

Update: 2026-04-07 12:29 GMT

representative image

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ആദ്യ മടക്കാവുന്ന (ഫോള്‍ഡബിള്‍) സ്മാർട്ട്ഫോൺ വിപണിയിലേക്ക് എത്തുന്നത് വൈകും. 2026ൽ ഐഫോൺ 18 സീരീസിനൊപ്പം ഫോള്‍ഡബിള്‍ ഹാൻഡ്‌സെറ്റ് പുറത്തിറക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ആപ്പിളിന്റെ നിര്‍മ്മാണ പങ്കാളിയായ ഫോക്സ്കോണിൽ മോഡലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നത് നേരത്തെ തന്നെ വ്യക്തമായതാണ്.  

ഐഫോൺ ഫോൾഡിന്റെ വരവ് സ്ഥിരീകരിക്കുന്ന വാർത്തകൾ പുറത്തുവരുമ്പോഴും, സാങ്കേതികമായ ചില തടസ്സങ്ങൾ ആപ്പിളിനെ അലട്ടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രതീക്ഷിച്ചതിലും കൂടുതൽ വെല്ലുവിളികൾ എൻജിനീയറിങ് വെരിഫിക്കേഷൻ സ്റ്റേജിൽ കമ്പനി നേരിടുന്നുണ്ടെന്നാണ് 'നിക് കെ ഏഷ്യ'  റിപ്പോർട്ട് ചെയ്യുന്നത്. മടക്കാവുന്ന സ്ക്രീനുകളുടെ ഈടുനിൽപ്പും മടക്കുമ്പോൾ ഉണ്ടാകുന്ന പാടുകളും പരിഹരിക്കാനുള്ള ശ്രമത്തിലാണത്രെ എൻജിനീയർമാർ. 

Advertising
Advertising

ഏപ്രിൽ, മെയ് മാസങ്ങൾ ഈ പ്രോജക്റ്റിനെ സംബന്ധിച്ച് നിർണ്ണായകമാണെന്നാണ് പറയപ്പെടുന്നത്. ഈ മാസങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഫോണിന്റെ അവതരണം മാസങ്ങളോളം വൈകാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തിടുക്കം കാണിക്കില്ലെന്നും പൂര്‍ണ സംതൃപ്തി എത്തുന്നത് വരെ കാത്തിരിക്കുമെന്നും ബ്ലൂംബെർഗിലെ മാർക്ക് ഗുർമാൻ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഐഫോൺ ഫോൾഡിന്റെ ട്രയൽ പ്രൊഡക്ഷൻ തുടങ്ങിക്കഴിഞ്ഞുവെന്നും  വൻതോതിലുള്ള ഉൽപ്പാദനത്തിന് മുന്നോടിയായി നിർമ്മാണ പ്രക്രിയയിലെ പിഴവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നുമാണ് പ്രമുഖ ടിപ്സ്റ്റർമാരായ മാജിൻ ബു, ഇൻസ്റ്റന്റ് ഡിജിറ്റൽ എന്നിവര്‍ പറയുന്നത്.  

ഫോൾഡബിൾ ഫോൺ വിപണിയിൽ നിലവിൽ സാംസങ് കൈവരിച്ച ആധിപത്യത്തിന് കടുത്ത വെല്ലുവിളിയാകും ആപ്പിളിന്റെ മോഡലെന്നാണ് ടെക് ലോകത്തെ സംസാരം. ലോകമെമ്പാടുമുള്ള ടെക് പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ആപ്പിളിന്റെ ഫോള്‍ഡബിള്‍ മോഡലിനായി കാത്തിരിക്കുന്നത്. വൈകിയാലും അത് 2026ല്‍ തന്നെ സംഭവിക്കുമെന്നാണ് പ്രതീക്ഷ. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News