30 മെഗാ പിക്സല്‍ റിയല്‍ കാമറയുമായി ഗ്യാലക്സി എസ് 8

Update: 2018-06-02 21:05 GMT
30 മെഗാ പിക്സല്‍ റിയല്‍ കാമറയുമായി ഗ്യാലക്സി എസ് 8

ഗ്യാലക്സി എസ് 8 മോഡല്‍ ഉടന്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് സാംസങ്.

ഗ്യാലക്സി എസ് 8 മോഡല്‍ ഉടന്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് സാംസങ്. അതിശയിപ്പിക്കുന്ന ഫീച്ചറുകളാണ് പുതിയ മോഡലില്‍ ഉള്ളത്.

കാമറക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഇത്തവണ സാംസങിന്റെ വരവ്. 30 മെഗാ പിക്സല്‍ റിയല്‍ കാമറയാണ് ഇതിനായി കമ്പനി ഒരുക്കിയിരിക്കുന്നത്. അതിന് പുറമെ ആറ് ജി ബി റാമാണ് ഫോണില്‍ ഉള്ളത്.

2563 ജിബി സ്റ്റോറേജാണ് കമ്പനി ഒരുക്കിയിരിക്കുന്നതെന്നാണ് ടെക് ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സ്നാപ് ഡ്രാഗണ്‍ 830 പ്രോസസറാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിന്റെ സവിശേഷതകളിലൊന്നായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയ വോയ്സ് അസിസ്റ്റന്‍റ് സേവനം എസ് 8 നുമുണ്ടാകുമെന്നാണ് സൂചന. 4200 എം എ എച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. കൂടാതെ ഫിംഗര്‍പ്രിന്റ് സെന്‍സറുകളുമുണ്ടാകും. നോട്ട് 7നിലൂടെ വന്‍ തിരിച്ചടി നേരിട്ട സാംസങ് കമ്പനി എസ് 8ലൂടെ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ്..

Tags:    

Similar News