സൗദിയിൽ ബിനാമി ബിസിനസ് നിയമാനുസൃതമാക്കാം; ആഗസ്റ്റ് 23 വരെ സമയം അനുവദിച്ചു

നിയമലംഘകർക്ക് നിയമാനുസൃതം ബിസിനസ് നടത്താൻ അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണിത്

Update: 2021-03-06 02:04 GMT

സൗദിയിൽ ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കുന്നതിനായി കർമ സമിതി രൂപീകരിച്ചു. നിയമലംഘകർക്ക് നിയമാനുസൃതം ബിസിനസ് നടത്താൻ അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണിത്. ആഗസ്റ്റ് 23നകം പദവി ശരിയാക്കാത്തവർക്കെതിരിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രായലം മുന്നറിയിപ്പ് നൽകി.

സൗദിയിൽ ബിനാമി ബിസിനസ് നടത്തുന്ന വിദേശികൾക്ക് പദവി ശരിയാക്കുന്നതിന് ആറ് മാസത്തെ സമയമാണ് വാണിജ്യ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. മന്ത്രാലയത്തിന്‍റെ എം.സി ഡോട്ട് ജി.ഒ.വി ഡോട്ട് എസ്.എ എന്ന പോർട്ടൽ വഴി പദവി ശരിയാക്കുന്നതിനായി അപേക്ഷ നൽകിയാൽ 90 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാകും. അപേക്ഷ നൽകുന്നവരെ മുൻകാല പ്രാബല്യത്തോടെ വരുമാന നികുതി അടക്കുന്നതിൽ നിന്നും മറ്റു ശിക്ഷാ നടപടികളിൽ നിന്നും ഒഴിവാക്കുമെന്ന് ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം അറിയിച്ചു.

Advertising
Advertising

Full View

അടുത്ത ആഗസ്റ്റ് 23നകം പദവി ശരിയാക്കി വിദേശികൾക്ക് സ്ഥാപനം സ്വന്തം പേരിലേക്ക് മാറ്റുകയോ, അല്ലങ്കിൽ സ്വദേശികളോടൊപ്പം പങ്കാളിത്ത വ്യവസ്ഥയിൽ സ്ഥാപനം നടത്തുകയോ ചെയ്യാം. ഇതിന് നിക്ഷേപക ലൈസൻസോ, പ്രിവിലേജ് ഇഖാമയോ കരസ്ഥമാക്കണം. അതിന് തയ്യാറല്ലാത്തവർക്ക് ബിസിനസ്സുകൾ ഒഴിവാക്കി ശിക്ഷ കൂടാതെ ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് മടങ്ങുന്നതിനും അനുവാദമുണ്ട്. സ്വദേശികൾക്ക് തങ്ങളുടെ പേരിൽ വിദേശികൾ നടത്തുന്ന സ്ഥാപനങ്ങൾ വിൽപന നടത്തുകയോ, കൈമാറ്റം ചെയ്യുകയോ, ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. നിശ്ചയിക്കപ്പെട്ട സമയത്തിനകം പദവി ശരിയാക്കാത്തവർക്കെതിരിൽ, തടവും പിഴയും നാട്കടത്തലുമുൾപ്പെടെയുള്ള ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    

Similar News