എന്താണ് 'വിസ്താഡോം കോച്ച്'? സര്‍വീസ് ഏതൊക്കെ ദിവസങ്ങളില്‍? നിരക്ക് എത്ര?

പശ്ചിമഘട്ടത്തിൻ്റെ സൗന്ദര്യം ആസ്വദിച്ച് യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ്താഡോം കോച്ചുകള്‍ മികച്ച അനുഭവമാകും സമ്മാനിക്കുക

Update: 2026-10-19 06:55 GMT

കൊല്ലം: ദക്ഷിണ റെയില്‍വേയില്‍ ആദ്യ വിസ്താഡോം കോച്ചുകള്‍ ഗുരുവായൂര്‍-മധുര റൂട്ടില്‍ സര്‍വീസ് നടത്തുകയാണ്. പ്രകൃതിരമണീയമായ പുനലൂര്‍-ചെങ്കോട്ട പാതയിലൂടെയാണ് വിസ്താഡോം കോച്ചുകള്‍ ഘടിപ്പിച്ച മധുര-ഗുരുവായൂര്‍ (16327), ഗുരുവായൂര്‍ -മധുര (16328) എക്‌സ്പ്രസ് കടന്നുപോകുക. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ്താഡോം കോച്ചുകള്‍ മികച്ച അനുഭവമാകും സമ്മാനിക്കുക.

 

എന്താണ് വിസ്താഡോം കോച്ച്

വിസ്താഡോം കോച്ച് (Vistadome Coach) എന്നത് യാത്രയില്‍ ട്രെയിനിന് പുറത്തുള്ള പ്രകൃതിദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി ആസ്വദിക്കാന്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേക ടൂറിസ്റ്റ് ബോഗിയാണ്. സാധാരണ ട്രെയിന്‍ ബോഗികളില്‍നിന്ന് വ്യത്യസ്തമായി, ഇതില്‍ വലിയ ഗ്ലാസ് ജനലുകളും ചില ഭാഗങ്ങളില്‍ ഗ്ലാസ് മേല്‍ക്കൂരയും ഉണ്ടായിരിക്കും. ചില കോച്ചുകളില്‍ 180 ഡിഗ്രി വരെ തിരിക്കാവുന്ന സീറ്റുകളുണ്ട്. ഗ്ലാസ് ജനലുകള്‍ക്ക് അഭിമുഖമായി ഇരിക്കാന്‍ ഇത് സഹായിക്കും. കോച്ചിന്റെ പിന്‍ഭാഗത്ത് കാഴ്ചകള്‍ തടസ്സമില്ലാതെ കാണാന്‍ പ്രത്യേക ഒബ്സര്‍വേഷന്‍ ഡെക്ക് ഉണ്ടാകും. ഇവിടെ നിന്നുകൊണ്ടും കാഴ്ചകളാസ്വദിക്കാം. സാധാരണ ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പിറകിലാകും കോച്ചിന്റെ സ്ഥാനം.

Advertising
Advertising

 

നിരക്ക് എത്ര

ഗുരുവായൂരില്‍ നിന്ന് മധുര വരെ യാത്ര ചെയ്യാന്‍ 1875 രൂപയാണ് നിരക്ക്. പുനലൂര്‍-ചെങ്കോട്ട റൂട്ടില്‍ മാത്രമാണെങ്കില്‍ 515 രൂപയാണ് നിരക്ക്. 'ഇവി' എന്ന ക്ലാസ് കോഡിന് കീഴിലാണ് വിസ്താഡോം കോച്ചിലെ റിസര്‍വേഷന്‍. 

 

ഏതൊക്കെ ദിവസങ്ങളില്‍ സര്‍വീസ്

ഒക്ടോബര്‍ 22 മുതല്‍ 2027 ജനുവരി 16 വരെയാണ് നിശ്ചിത ദിവസങ്ങളില്‍ വിസ്താഡോം കോച്ച് ഉള്‍പ്പെടുത്തിയുള്ള സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ കാലയളവിലെ വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മധുരയില്‍നിന്ന് ഗുരുവായൂരിലേക്ക് യാത്ര ആരംഭിക്കും. വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഗുരുവായൂരില്‍നിന്ന് യാത്ര മധുരയിലേക്ക് യാത്ര ആരംഭിക്കും.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News