എന്തിന് സ്ത്രീകള്‍ മാത്രമായി യാത്രകള്‍ ചെയ്യണം; ആമി പറയും കാരണം

5 വയസ്സുള്ള കുട്ടി മുതല്‍ 75കാരി വരെ ഉള്‍ക്കൊള്ളുന്നതാണ് ആമിയുടെ യാത്രാ സംഘം.

Update: 2021-06-23 05:16 GMT
By : Web Desk

യാത്രകളെ ഇഷ്ടപ്പെട്ടിട്ടും ഒറ്റക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത നിരവധി സ്ത്രീകളുണ്ട് നമുക്കിടയില്‍. അങ്ങനെ ഉള്ളവര്‍ക്ക് കൂട്ടുപോകാന്‍ മറ്റൊരു സ്ത്രീ ഉണ്ടെങ്കിലോ.. മലപ്പുറം സ്വദേശിനി ആമിയാണ് യാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കൂട്ടാകാന്‍ തയ്യാറായി നില്‍ക്കുന്നത്.. കോവിഡ് പ്രതിസന്ധി കഴിഞ്ഞാലുടന്‍ ആമിക്കൊപ്പം യാത്ര ചെയ്യാനായി നിരവധി വീട്ടമ്മമാര്‍ കാത്തിരിക്കുകയാണ്.

my travel mate എന്ന പേരിലാണ് ആമിയുടെ ട്രാവല്‍ ഗ്രൂപ്പ്. ഇതേ പേരില്‍ തന്നെയാണ് ആമിയുടെ ഫെയ്സ് ബുക്ക് പേജും. കേരളത്തിന് പുറത്തേക്കുള്ള യാത്രകളാണ് അധികവും ആമി സംഘടിപ്പിക്കുന്നത്. ആദ്യ ലോക്ക്ഡൌണിന് ശേഷം കഴിഞ്ഞ നവംബറില്‍ കശ്മീരിലേക്കായിരുന്നു ആമിയുടെയും സംഘത്തിന്‍റെയും യാത്ര. ഈ ഏപ്രിലിലും കശ്മീരില്‍ പോയി... അപ്പോഴേക്കും കോവിഡിന്‍റെ രണ്ടാംഘട്ടവും ലോക്ക്ഡൌണും വീണ്ടും തുടങ്ങിയല്ലോ... അടുത്ത മാസം മുതല്‍ വീണ്ടും ട്രിപ്പുകളൊക്കെ തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ ആമിയുടെ യാത്രാ സംഘത്തിലുണ്ട്. 5 വയസ്സുള്ള കുട്ടി മുതല്‍ 75കാരി വരെ ഉള്‍ക്കൊള്ളുന്നതാണ് ആമിയുടെ യാത്രാ സംഘം.

Advertising
Advertising

എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് മാത്രമായി ഇങ്ങനെയൊരു യാത്രകള്‍?

സ്ത്രീകളാണ് പലപ്പോഴും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നത്, അല്ലെങ്കില്‍ ജോലിയുടെ തിരക്കില്‍പ്പെട്ട് ഒരുമിച്ചൊരു യാത്ര പോകാന്‍ പറ്റാതെ ആയിപ്പോകുന്നവര്‍, സിംഗിള്‍ മദേഴ്സ് അങ്ങനെയുള്ളവര്‍ക്കൊക്കെ ലേഡീസ് ഓണ്‍ലീ യാത്ര വളരെ ഇഷ്ടമാണ്. അവര്‍ക്ക് ഇങ്ങനെയൊരു ഗ്രൂപ്പിന്‍റെ കൂടെ അവര്‍ കംഫര്‍ട്ട് ആണ് എന്നതാണ് ഇതിന് കാരണം. ഈ സ്ഥലങ്ങളെല്ലാം ഞാന്‍ ആദ്യം ഒരു സോളോ ട്രിപ്പ് പോകും. എന്നിട്ടേ ടീമിനെ കൊണ്ടുപോകാറുള്ളൂ..

പ്രായമായവരെ കൊണ്ടൊക്കെയുള്ള യാത്ര ബുദ്ധിമുട്ടാവാറുണ്ടോ?

ആരെക്കൊണ്ടും എനിക്കൊരു ബുദ്ധിമുട്ടുമില്ല.. എന്തെങ്കിലും ആരോഗ്യപ്രശ്നമുള്ളവരാണെങ്കില്‍ അത് നമ്മളോട് ആദ്യമേ പറയും. അവരോട് ഒരു ഡോക്ടറെ കണ്ട് ഉപദേശം തേടിയതിന് ശേഷം യാത്രയ്ക്കൊരുങ്ങിയാല്‍ മതിയെന്ന് പറയും. അതല്ല, പ്രമേഹം പോലുള്ള അസുഖങ്ങളുള്ളവര്‍ ആണെങ്കില്‍ അവരുടെ മരുന്നുകളും അവര്‍ കഴിക്കുന്ന ഭക്ഷണവും കൂടെ കരുതാന്‍ പ്രത്യേകം ഓര്‍മിപ്പിക്കും.


സ്ത്രീയെ പുറത്തേക്ക് വിടുന്നത് എന്തോ തെറ്റാണ് എന്ന് ചിന്ത മാറണം

എല്ലാ വീട്ടിലും ഉറങ്ങിക്കിടക്കുന്ന ഒരു രൂപമാണ് സ്ത്രീ എന്നാല്‍. പക്ഷേ അക്കാലമൊക്കെ ഇന്ന് മാറി. ഭാര്യയെ യാത്രകള്‍ക്ക് പറഞ്ഞുവിടുന്ന ഭര്‍ത്താക്കന്മാരുണ്ട് ഇന്ന്, അതുപോലെ മക്കള്‍ മുന്‍കൈ എടുത്ത് അമ്മയെ പറഞ്ഞുവിടുന്നുണ്ട്. എന്നാലും കുറേ ആളുകള്‍ സ്ത്രീയെ ഇങ്ങനെ പുറത്തേക്ക് വിടുന്നത് എന്തോ തെറ്റാണ് എന്ന് ചിന്തിക്കുന്നവരും ഉണ്ട്. ഇനിയും നമ്മള്‍ മാറാനുണ്ട് എന്നതാണ് അതിന് കാരണം. 

Full View


Tags:    

By - Web Desk

contributor

Similar News