15,000 സ്കൂളുകള്‍ നവീകരിക്കും
750 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കും
Update: 2021-02-01 06:55 GMT
എന്‍.ജി.ഒകളുമായി സഹകരിച്ച് 15,000 സ്കൂളുകള്‍ നവീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നൂറ് സൈനിക സ്കൂളുകള്‍ സ്ഥാപിക്കും. ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കും. നാല് കോടി പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് 35,219 കോടി അനുവദിച്ചു. 750 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കും.
ജപ്പാനുമായി സഹകരിച്ച് തൊഴില്‍ പരിശീലനത്തിന് പദ്ധതികള്‍ നടപ്പാക്കും. എല്ലാ മേഖലകളിലും അടിസ്ഥാന ശമ്പളം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.