''പൂര്‍ണ ബോധത്തോടെ വാഹനമോടിച്ചില്ലെങ്കില്‍ കോഹ്‍ലിയെപ്പോലെ നിങ്ങളും പുറത്താകും'' ഉത്തരാഖണ്ഡ് പോലീസിന്‍റെ പോസ്റ്റ് വൈറല്‍

ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടി

Update: 2021-03-13 03:10 GMT

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി പുറത്തായതിനെ ഉദാഹരണമാക്കി ഡ്രൈവിങ് അവബോധം വളര്‍ത്തുന്ന പോസ്റ്റുമായി ഉത്തരാഖണ്ഡ് പോലീസ്. പെട്ടന്ന് റണ്‍സ് നേടുന്നതിന്‍റെ ശ്രമത്തിനിടയില്‍ ഒരു റണ്‍ പോലുമെടുക്കാതെ കോഹ്‍ലി പുറത്താവുകയായിരുന്നു. മൂന്നാം ഓവറില്‍ ആദില്‍ റഷീദിന് മുന്നില്‍ ഇന്ത്യന്‍ നായകന്‍റെ ചുവടുതെന്നിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 3/2 എന്ന നിലയിലായി.

''ഹെല്‍മറ്റ് മാത്രം പോരാ! പൂര്‍ണ ബോധത്തോടെ വാഹനമോടിച്ചില്ലെങ്കില്‍ കോഹ്‍ലിയെപ്പോലെ റണ്‍സ് നേടുന്നതിന് മുമ്പ് നിങ്ങളും പുറത്താകും...'' എന്നായിരുന്നു കോഹ്‍ലിയുടെ ചിത്രത്തിനൊപ്പം ഉത്തരാഖണ്ഡ് പോലീസ് പുറത്തുവിട്ട പോസ്റ്റ്.

Advertising
Advertising

ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടി. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 15.3 ഓവറില്‍ മറികടന്നു. ജേസണ്‍ റോയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. റോയ് 49 റണ്‍സും ബട്ലര്‍ 28 റണ്‍സും നേടി. ഇന്ത്യക്കായി യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തു. ശ്രേയസ് അയ്യരുടെ (67) അര്‍ദ്ദ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ നേടിയത്.

Tags:    

Similar News