കന്യാസ്ത്രീയുടെ ഗൗണ്‍ ധരിച്ച് സെമിത്തേരിയില്‍ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ: വൈറലായി ചിത്രങ്ങള്‍

സംഭവം പ്രാങ്ക് പരിപാടി ആയിരിക്കുമെന്നാണ് ചിത്രങ്ങള്‍ കണ്ട ഭൂരിഭാഗം ആളുകളുടേയും അഭിപ്രായം

Update: 2021-09-18 15:55 GMT
Editor : dibin | By : Web Desk
Advertising

കന്യാസ്ത്രീയുടെ ഗൗണ്‍ ധരിച്ച് സെമിത്തേരിയില്‍ അസ്ഥികൂടത്തിനൊപ്പം നൃത്തം വെയ്ക്കുന്ന ഒരു സ്ത്രീ. സിനിമയില്‍ മാത്രം കണ്ടു ശീലിച്ച ഈ രംഗം ഇംഗ്ലണ്ടിലെ യോക്‌ഷെയറിലെ ഓള്‍ഡ് ഹള്‍ ജനറല്‍ സെമിത്തേരിയില്‍ കണ്ട കാഴ്ചയാണ്. കന്യാസ്ത്രീയുടെ വേഷം ധരിച്ച് അസ്ഥികൂടത്തിനൊപ്പം നൃത്തം വെയ്ക്കുന്ന സ്ത്രീയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിട്ടുണ്ട്.

സെമിത്തേരിയുടെ സമീപത്തുകൂടി കാറില്‍ പോയ ഒരാള്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്ന് പറഞ്ഞാണ് ചിത്രം പ്രചരിക്കുന്നത്. കന്യാസ്ത്രീകളുടേതു പോലുള്ള ഗൗണ്‍ ആണ് വേഷം. തല മറച്ചിട്ടുണ്ട്. സെമിത്തേരിയില്‍ കണ്ട ഒരു അസ്ഥികൂടം എടുത്ത് അതിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു ഇവര്‍. പിന്നീട് അവര്‍ അവിടെയുണ്ടായിരുന്ന നായയ്‌ക്കൊപ്പം നൃത്തം ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സംഭവം പ്രാങ്ക് പരിപാടി ആയിരിക്കുമെന്നാണ് ചിത്രങ്ങള്‍ കണ്ട ഭൂരിഭാഗം ആളുകളുടേയും അഭിപ്രായം. മറ്റുചിലര്‍ ഷൂട്ടിങ് ആകാനും സാധ്യതയുണ്ടെന്ന അഭിപ്രായപ്പെട്ടു. എന്തായാലും ചിത്രങ്ങള്‍ ഇതിനോടകം വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News